CinemaMollywoodNEWS

എനിക്കൊപ്പം സ്ക്രീന്‍ ടെസ്റ്റില്‍ പങ്കെടുത്ത നടി തെന്നിന്ത്യയിലെ വലിയ നടിയായി : പൃഥ്വിരാജ് പറയുന്നു

മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥ്വിരാജ് സിനിമാ മോഹവുമായി ആദ്യം സമീപിക്കുന്നത് സംവിധായകന്‍ ഫാസിലിനെയായിരുന്നു. ഫാസിലിന്റെ നിര്‍ദ്ദേശങ്ങളാണ് ഭാവി സിനിമാ പ്രതീക്ഷകള്‍ക്ക് പൃഥ്വിരാജിനു കരുത്തായത്. ലൂസിഫര്‍ എന്ന ചിത്രത്തിലേക്ക് ഫാസിലിനെ അഭിനയിക്കാന്‍ ക്ഷണിച്ചതിനു മറ്റൊരു കാരണമുണ്ടെന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്.

ഞാന്‍ സ്ക്രീന്‍ ടെസ്റ്റിനായി പാച്ചിക്കയെ സമീപിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിലെ നടനെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. സിനിമയിൽ വരുന്നതിന് മുൻപ് ഒരിക്കൽ അമ്മ പറഞ്ഞിട്ടാണ് ഞാൻ അദ്ദേഹത്തെ കാണാന്‍ പോകുന്നത്. എന്നെ കണ്ടപ്പോൾ പാച്ചിക്ക അമ്മയോട് പറഞ്ഞു, എനിക്ക് ഇവനെ സ്ക്രീൻ ടെസ്റ്റ് ചെയ്യണം. അങ്ങനെ സിനിമയില്‍ അഭിനയിക്കാമെന്ന മോഹത്തോടെ ഞാന്‍ സ്ക്രീന്‍ ടെസ്സിനു പോയി. അന്നവിടെ മറ്റൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നു, അതാണ് അസിന്‍. പൃഥ്വിരാജ് ഭൂതകാല ഓര്‍മ്മകളെക്കുറിച്ച് പങ്കുവച്ചു.

ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും എങ്ങനെ അഭിനയിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയപ്പോള്‍ ശരിക്കും അതിശയിച്ചു പോയി, ഒരു നായിക കഥാപാത്രത്തിന് വേണ്ട ശരീര ഭാഷ പോലും പാച്ചിക്കയുടെ അഭിനയത്തില്‍ പ്രകടമായിരുന്നു. അന്നേ എനിക്ക് മനസിലായി അദ്ദേഹത്തില്‍ നല്ല ഒരു നടനുണ്ടെന്ന്, ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ പൃഥ്വിരാജ് മനസ്സ് തുറന്നു…

shortlink

Related Articles

Post Your Comments


Back to top button