CinemaMollywoodNEWS

മോഹന്‍ലാലിന് പോലും അതിനുള്ള ഫ്രീഡം പൃഥ്വിരാജ് അനുവദിക്കില്ല : ബൈജു പറയുന്നു

മോഹന്‍ലാല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ‘ലൂസിഫര്‍’ പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമെന്ന നിലയിലാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. സംവിധായകാനായി മാറുമ്പോഴുള്ള പൃഥ്വിരാജിന്റെ കര്‍ശനമായ സമീപനത്തെക്കുറിച്ചു തുറന്നു പറയുകയാണ് നടന്‍ ബൈജു. ലൂസിഫറില്‍ വളരെ പ്രാധാന്യമേറിയ ഒരു വേഷത്തിലാണ് ബൈജു അഭിനയിക്കുന്നത്.

“നമുക്ക് ഇഷ്ടമുള്ള രീതിയില്‍ അഭിനയിച്ചാല്‍ പൃഥ്വിരാജ് അത് ഒക്കെ പറയില്ല, അതിനുള്ള ഫ്രീഡം പൃഥ്വിരാജ് അനുവദിച്ചു തരില്ല, പൃഥ്വിരാജ് ആഗ്രഹിക്കുന്ന പെര്‍ഫോമന്‍സ് ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന് കിട്ടിയേ മതിയാകൂ,അഭിനയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിന് പോലും അത്തരമൊരു ഫ്രീഡം പൃഥ്വിരാജ് അനുവദിച്ചു കൊടുത്തിട്ടുണ്ടാകില്ല, ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ലൂസിഫറിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കവെയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലെ ആത്മ സമര്‍പ്പണത്തെക്കുറിച്ച് ബൈജു തുറന്നു പറഞ്ഞത്.

മാര്‍ച്ച്-28നു പ്രദര്‍ശനത്തിനെത്തുന്ന ‘ലൂസിഫര്‍’ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്, മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button