CinemaMollywoodNEWS

രാജയുടെ സഹോദരന്‍ സൂര്യയെ വിളിക്കണേ : വൈശാഖിനോട് പൃഥ്വിരാജിന്‍റെ മുന്‍‌കൂര്‍ അപേക്ഷ!

പോക്കിരിരാജയുടെ സീക്ക്വലായ ‘മധുരരാജ’ മമ്മൂട്ടി ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും വലിയ ആവേശം സൃഷ്ടിക്കാന്‍ ഒരുങ്ങുമ്പോള്‍ ‘പോക്കിരി രാജ’യില്‍ രാജയുടെ സഹോദരന്റെ വേഷം ചെയ്ത പൃഥ്വിരാജ് വൈശാഖ് എന്ന സംവിധായകനോട് മുന്‍‌കൂര്‍ അപേക്ഷയുമായി രംഗത്ത്, സിനിമയുടെ മൂന്നാം പാര്‍ട്ടില്‍ സൂര്യയെ ഉള്‍പ്പെടുത്തണെ എന്ന പൃഥ്വിരാജിന്റെ കമന്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ലൂസിഫറിന്റെ ട്രെയിലറിനെ പ്രശംസിച്ച് വൈശാഖ് നന്ദി അറിയിച്ച വേളയിലാണ് മധുരരാജയുടെ മൂന്നാം പാര്‍ട്ടില്‍ തന്നെ ഒഴിവാക്കരുതെയെന്നു പൃഥ്വിരാജ് കമന്റിലൂടെ ഓര്‍മ്മിപ്പിച്ചത്. മധുരരാജയില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button