CinemaMollywoodNEWS

ലൂസിഫര്‍ കാണണമെന്ന് മമ്മുക്കയോട് ആവശ്യപ്പെടും : അതിന്‍റെ കാരണം വ്യക്തമാക്കി പൃഥ്വിരാജ്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ 28-നു റിലീസിനെത്താനിരിക്കെ ആരാധകര്‍ ആവേശത്തിലാണ്. ലൂസിഫര്‍ എന്ന ചിത്രം കാണാണമെന്ന് പൃഥ്വിരാജ് ഒരു ചടങ്ങിനിടെ മമ്മൂട്ടിയോട് ആവശ്യപ്പെട്ടത് ആരാധകര്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്. സിനിമ കണ്ടു ഇഷ്ടമായാല്‍ തനിക്ക് മമ്മൂട്ടിയുടെ ഡേറ്റ് തരണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു.

കൈരളി ടിവിയുടെ ‘ഇശല്‍ ലൈല’ എന്ന പ്രോഗ്രാമിന്റെ വേദിയില്‍ മമ്മൂട്ടിക്കൊപ്പം ലൂസിഫര്‍ ടീമും അതിഥികളായി എത്തിയ വേളായിരുന്നു പൃഥ്വിരാജ് മമ്മൂട്ടിയോട് ലൂസിഫര്‍ ഉറപ്പായും കാണണമെന്ന് അറിയിച്ചത്. “ഡേറ്റ് ഒക്കെ എപ്പോഴേ നല്‍കി കഴിഞ്ഞു”, എന്നായിരുന്നു മമ്മൂട്ടിയുടെ തമാശരൂപേണയുള്ള മറുപടി.

shortlink

Related Articles

Post Your Comments


Back to top button