BollywoodGeneral

നടി ദീപികയും സല്‍മാന്‍ ഖാനുംഇതുവരെയും ഒന്നിച്ചഭിനയിക്കാത്തതിന്റെ കാരണം ?

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനും താര സുന്ദരി ദീപിക പദുക്കോണും ഇതുവരെയും ഒരു ചിത്രത്തിലും ഒന്നിച്ചു അഭിനയിച്ചിട്ടില്ല. ഇതിന്റെ കാരണം തുറന്നു പറയുകയാണ്‌ സല്‍മാന്‍. ദീപികയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് ആവശ്യവുമായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. ദീപിക വലിയ താരമാണെന്നും അതിനാല്‍ അവര്‍ക്കൊപ്പം ഒരു സിനിമ ചെയ്യുമ്ബോള്‍ അതിന് അതിന്റേതായ വിലയുണ്ടാവണമെന്നുമാണ് സല്‍മാന്‍ പറയുന്നത്. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്റെ ഈ വെളിപ്പെടുത്തല്‍ . ഇതുവരെ അത്തരത്തിലുള്ള ചിത്രങ്ങളൊന്നും ഇല്ലെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിലേക്ക് ദീപികയെ ആദ്യമായി ക്ഷണിക്കുന്നത് സല്‍മാന്റെ ചിത്രത്തിലാണ്. താന്‍ ചെറിയ കുട്ടിയായിരുന്നതുകൊണ്ടാണ് ചിത്രം ഏറ്റെടുക്കാതിരുന്നത് എന്നാണ് ദീപിക പറഞ്ഞത്. അതിന് പല വേദികളിലും താരം സല്‍മാനോട് നന്ദി പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button