KollywoodLatest News

മലയാളത്തിലെ മുന്‍നിര നടിയാണ് മഞ്ജു, എന്നിട്ടും .. സംവിധായകന്‍ പങ്കുവയ്ക്കുന്നു

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ തമിഴ്‌സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ധനുഷ് നായകനായി എത്തുന്ന അസുരനാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം. പക്കാ തമിഴ് സ്ത്രീയായാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. ഇപ്പോള്‍ മഞ്ജുവിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വെട്രിമാരന്‍. മഞ്ജുവിനേക്കാള്‍ നന്നായി ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന് വെട്രിമാരന്‍ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തി ല്‍ പറഞ്ഞു.

മഞ്ജു സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് അഭിപ്രായപ്പെട്ട വെട്രിമാരന്‍ മലയാള സിനിമയിലെ മുന്‍നിര നടിയായിരുന്നിട്ടും മഞ്ജുവിനു അങ്ങനെയൊരു ഭാവമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ‘കഥയുടെ ഏകദേശ രൂപം ഞാന്‍ മഞ്ജുവിനോട് പറഞ്ഞു. ചെയ്യാം എന്ന് സമ്മതം മൂളി. വളരെ ഉത്സാഹത്തോടെ വന്ന് ഷൂട്ടിങ് തീര്‍ത്തതിന് ശേഷം മാത്രമേ അവര്‍ കാരവാനിലേക്ക് മടങ്ങി പോകൂ. മലയാളത്തിലെ മുന്‍നിര നടിയാണ്. എന്നാല്‍ ആ ഭാവമില്ല. എല്ലാവരോടും നന്നായി ഇടപഴകുന്ന ഒരു വ്യക്തിയാണവര്‍. വളരെ മനോഹരമായാണ് മഞ്ജു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്’ വെട്രിമാരന്‍ പറഞ്ഞു. ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയായിട്ടാണ് മഞ്ജു എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button