GeneralLatest NewsMollywood

വാർക്കപ്പണി വലിയ അധ്വാനവും ക്രിയാത്മകതയും ചേർന്ന ഒന്നാണ്; സ്ഫടികം 2വിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ്‌ ചിത്രം സ്ഫടികത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. ഭദ്രൻ ഒരുക്കിയ സ്ഫടികത്തിന്റെ തുടർച്ചയാണെന്ന് അവകാശപ്പെട്ട് ബിജു കെ കട്ടയ്ക്കൽ ആണ് സ്ഫടികം 2 ഒരുക്കുന്നത്. എന്നാല്‍ ഇതിനെതിരെ ആദ്യ ഭാഗത്തിന്റെ സംവിധായകന്‍ ഭദ്രന്‍ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സ്ഫടികം 2വിന്റെ ടീസറിനെതിരെ വലിയ വിമര്‍ശനമാണ് ആരാധകരും ഉയര്‍ത്തുന്നത്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആളൊരുക്കമെന്ന ചിത്രത്തിന്റെ സംവിധായകൻ വി.സി അഭിലാഷും സ്ഫടികം 2 വിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്.

ഈ കോമാളിത്തത്തിന്റെ വരവറിയിച്ച് ഒരു ടീസർ പടച്ചിറക്കിയിട്ടുണ്ട്. അതിന് താഴെ ഈ സംവിധായകനോട് ”വല്ല വാർക്കപ്പണിയ്ക്കും പൊയ്ക്കൂടെടോ!” എന്ന് ഒരു പ്രേക്ഷകൻ പ്രതികരിച്ച് കണ്ടു. ആ പ്രേക്ഷക സുഹൃത്തിനോട് പറയാനുള്ളത്, വാർക്കപ്പണി വലിയ അധ്വാനവും ക്രിയാത്മകതയും ചേർന്ന ഒന്നാണ്. ഇമ്മാതിരി ആളുകൾക്ക് വന്ന് ചേരാനുള്ള ഒന്നല്ല അത്! എന്ന് അഭിലാഷ് കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

സ്ഫടികം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഇറങ്ങാൻ പോകുന്നത്രെ..!

ആടുതോമയെ ജനഹൃദയങ്ങളിലേക്ക് ഇറക്കിവിട്ട സംവിധായകൻ ഭദ്രന്റെ അനുമതി ഈ ചിത്രത്തിനില്ലെന്ന് മാത്രമല്ല, അദ്ദേഹം ഇത് പാടില്ലെന്ന് കർശനമായി താക്കീത് ചെയ്തിരുന്നതുമാണ്.

എന്നിട്ടും താരതമ്യേനെ നവാഗതനായ ഒരാളാണ് ഈ തോന്ന്യാസത്തിന് ഇറങ്ങിയിരിക്കുന്നത്.

ഭദ്രൻ എന്ന സംവിധായക പ്രതിഭയുടെ സർഗാത്മകതയാണ് സ്ഫടികം എന്ന സിനിമയുടെ അസ്ഥിത്വം. അദ്ദേഹം അരുതെന്ന് പറഞ്ഞിട്ടും ആ വാക്കുകൾ അവഗണിച്ച് ആ കുട്ടിസംവിധായകൻ രണ്ടാം സ്ഫടികവുമായി മുന്നോട്ട് പോവുകയാണെങ്കിൽ അതിനെതിരെ നമ്മൾ ചലച്ചിത്ര പ്രേമികൾ പ്രതികരിക്കേണ്ടതുണ്ട്.

ആടുതോമയുടെ മകനും ഗുണ്ടയായിരിക്കും എന്ന ഈ പുതു സംവിധായകന്റെ സങ്കൽപം തന്നെ ഒരു കാരണവശാലും ‘ഈ ടൈപ്പ് ഐറ്റങ്ങൾ’ പുറം ലോകം കാണാൻ പാടില്ല എന്ന വാദം ശക്തമാക്കാൻ പോന്ന ഒന്നാണ്.
ഈ പ്രവണത അവസാനിപ്പിക്കുക തന്നെ ചെയ്യണം. ക്ലാസിക്കുകൾ ക്ലാസിക്കുകളായി തുടരണം. അല്ലാതെ അവയുടെ തുടർച്ചയായി ആട്ടിൻകാട്ടങ്ങളല്ല ഉണ്ടാവേണ്ടത്.

ഭദ്രൻ സർ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.

അദ്ദേഹത്തിന് ആദരപൂർവം വിജയാശംസകളും പിന്തുണയും നേരുന്നു.

ഇത്രയും കൂടി: ഈ കോമാളിത്തത്തിന്റെ വരവറിയിച്ച് ഒരു ടീസർ പടച്ചിറക്കിയിട്ടുണ്ട്. അതിന് താഴെ ഈ സംവിധായകനോട് ”വല്ല വാർക്കപ്പണിയ്ക്കും പൊയ്ക്കൂടെടോ!;- എന്ന് ഒരു പ്രേക്ഷകൻ പ്രതികരിച്ച് കണ്ടു.

ആ പ്രേക്ഷക സുഹൃത്തിനോട് പറയാനുള്ളത്, വാർക്കപ്പണി വലിയ അധ്വാനവും ക്രിയാത്മകതയും ചേർന്ന ഒന്നാണ്. ഇമ്മാതിരി ആളുകൾക്ക് വന്ന് ചേരാനുള്ള ഒന്നല്ല അത്!

shortlink

Related Articles

Post Your Comments


Back to top button