CinemaMollywoodNEWS

ആരും ഇതുവരെ കണ്ടിട്ടില്ലാത്ത മമ്മൂട്ടി : പുതിയ ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞു നാദിര്‍ഷ

മമ്മൂട്ടിയെ നായകനാക്കി പുതിയ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഹിറ്റ്‌ മേക്കര്‍ നാദിര്‍ഷ, മലയാളത്തില്‍ ചെയ്ത രണ്ടു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാക്കിയ നാദിര്‍ഷ ‘മേരനാം ഷാജി’ എന്ന ചിത്രവുമായി ഈ വിഷുക്കാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്, ആസിഫ് അലി, ബിജു മേനോന്‍, ബൈജു സന്തോഷ്‌ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി കഥപറയുന്ന മേരനാം ഷാജി ഒരു കംപ്ലീറ്റ്‌ എന്റെര്‍ടെയ്നറാണ്.

‘മേരനാം ഷാജി’ എന്ന സിനിമയ്ക്ക് ശേഷം നാദിര്‍ഷ ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐ ആം എ ഡിസ്‌ക്കോ ഡാന്‍സര്‍, മമ്മൂട്ടി എന്ന നടനില്‍ നിന്ന് ഇതുവരെ ഉപയോഗിക്കപ്പെടാത്ത ചില എലമെന്റുകള്‍ തന്റെ പുതിയ ചിത്രതിലുണ്ടാകുമെന്നു വ്യക്തമാക്കുകയാണ് നാദിര്‍ഷ, കഥ കേട്ട് ഇഷ്ടമായതോടെ മമ്മൂട്ടി ഓക്കെ പറയുകയായിരുന്നുവെന്നും ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നാദിര്‍ഷ വ്യക്തമാക്കുന്നു, മമ്മൂട്ടി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം തന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നും നാദിര്‍ഷ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button