CinemaNEWS

തിരിച്ചു വരവില്‍ ലേലം 2 അല്ല സുരേഷ് ഗോപിയുടെ ചിത്രം!

2015-ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് ആണ് അവസാനമായി പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം

മലയാള സിനിമയില്‍ ലേലം 2 എന്ന ചിത്രത്തിലൂടെ സുരേഷ് മടങ്ങിയെത്തുവെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, അരിശന്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്ന സുരേഷ് ഗോപി ലേലം 2 വിനു മുന്‍പായി മറ്റൊരു മലയാള സിനിമ ചെയ്യുമെന്നാണ് വിവരം. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പഴയകാല സുരേഷ് ഗോപിയുടെ മാസ് പരിവേഷത്തിലുള്ള ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2015-ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് അവസാനമായി പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം, ലേലം 2വിലൂടെ സുരേഷ് ഗോപിയുടെ തിരിച്ചു വരവ് ആഘോഷമാക്കാനിരിക്കുന്ന ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് താരത്തിന്‍റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള   സൂചന,

shortlink

Related Articles

Post Your Comments


Back to top button