GeneralLatest NewsMollywood

മോഹന്‍ലാലിന്റെ രണ്ടാമൂഴം ഉപേക്ഷിച്ചു; കാരണം വെളിപ്പെടുത്തി നിര്‍മ്മാതാവ്

രണ്ടാമൂഴം തന്നെ സംബന്ധിച്ചിടത്തോളം ഇനി അടഞ്ഞ അധ്യായമാണ്

മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ച ചിത്രമാണ്‌ രണ്ടാമൂഴം. എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി പ്രഖ്യാപിച്ച ഈ ചിത്രം ഉപേക്ഷിച്ചതായി നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി.

തിരക്കഥയെ സംബന്ധിച്ച് സംവിധായകനും എം ടിയും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനെ തുടര്‍ന്ന് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിക്കുകയും ചെയ്തു. തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള തര്‍ക്കവും മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ പ്രശ്നമുണ്ടായേക്കുമെന്ന അഭിപ്രായവും കണക്കിലെടുത്താണ് ഈ പദ്ധതി ഉപേക്ഷിക്കുന്നതെന്ന് ബി ആര്‍ ഷെട്ടി പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് മാതാ അമൃതാനന്ദമയിയുമായും സദ്ഗുരുവുമായും സംസാരിച്ചിരുന്നു. അവരുടെ കൂടി ഉപദേശം തേടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാമൂഴം തന്നെ സംബന്ധിച്ചിടത്തോളം ഇനി അടഞ്ഞ അധ്യായമാണ്. പക്ഷേ, മഹാഭാരതം സിനിമയാക്കണമെന്ന പദ്ധതി ഉപേക്ഷിക്കുന്നില്ല. അതിനായുള്ള നല്ല തിരക്കഥ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close