GeneralLatest NewsMollywood

ദ്വയാര്‍ത്ഥ പ്രയോഗവും അശ്ലീലതയും; വിവാദ ചിത്രത്തിന് രണ്ടാം ഭാഗമെത്തുന്നു

കരിങ്കക്കോഴി കുഞ്ഞുങ്ങളുടെയും ,ദിനോസര്‍ കുഞ്ഞുങ്ങളുടെയും മൊത്തക്കച്ചവടം വേണ്ട

ദ്വയാര്‍ത്ഥ പ്രയോഗവും അശ്ലീലതയും നിറഞ്ഞ ചിത്രമാണ് എന്ന വിമര്‍ശനം നിരവധി കേട്ട ചങ്ക്സിനു രണ്ടാം ഭാഗമെത്തുന്നു. ഒരു കൂട്ടം യുവതാരങ്ങളെ അണിനിരക്കി ഒമര്‍ ലുലു ഒരുക്കിയ ഈ കാമ്ബസ് ചിത്രം വിവാദങ്ങള്‍ക്കിടയിലും മികച്ച വിജയമാണ് നേടിയത്. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഇതിനൊപ്പം ട്രോളന്മാര്‍ക്കായി ഒരു അഭ്യര്‍ത്ഥനയും ഒമര്‍ ചേര്‍ത്തിട്ടുണ്ട്. പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും മാത്രം മതിയെന്നും കരിങ്കോഴി കുഞ്ഞുങ്ങളുടേയും ദിനോസര്‍ കുഞ്ഞുങ്ങളുടേയും മൊത്തക്കച്ചവടം വേണ്ടെന്നാണ് ഒമര്‍ പറയുന്നത്.

‘ചങ്ക്സ് ടീം നിങ്ങള്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നു .ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് ആരംഭിക്കുന്നതാണ് .എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാവണം ????.

NB :പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും മാത്രം മതി ?? കരിങ്കക്കോഴി കുഞ്ഞുങ്ങളുടെയും ,ദിനോസര്‍ കുഞ്ഞുങ്ങളുടെയും മൊത്തക്കച്ചവടം വേണ്ട സത്യായിട്ടും വേണ്ടാത്തോണ്ടാ’- ഒമര്‍ കുറിച്ചു.

ഒരു അഡാര്‍ ലൗ സിനിമ റിലീസായതിന് പിന്നാലെയാണ് കരിങ്കോഴിക്കച്ചവടം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു. ബാലു വര്‍ഗീസ്, ഹണി റോസ്, ധര്‍മജന്‍, ഗണപതി തുടങ്ങിയവരാണ് ചങ്ക്‌സിന്റെ ഒന്നാം ഭാഗത്തില്‍ അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button