GeneralLatest NewsMollywood

ആസിഫിന് അറിയില്ല, പക്ഷെ ഞാനും ബൈജുവും ആ വേദന അനുഭവിച്ചിട്ടുണ്ട്’; ബിജു മേനോന്‍

ഷാജിയെന്നു പേരുള്ള ആളുകള്‍ അനുഭവിക്കുന്ന വേദന ഞങ്ങള്‍ക്കും അറിയാം

സഹനടനില്‍ നിന്നും നായക നിരയിലേയ്ക്ക് ഉയര്‍ന്ന താരമാണ് ബിജു മേനോന്‍. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന ചിത്രത്തില്‍ ആസിഫ് അലി, ബൈജു എന്നിവര്‍ക്കൊപ്പം പ്രധാന വേഷത്തില്‍ ബിജു മേനോനും എത്തുന്നുണ്ട്. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രം മികച്ച പ്രതികരണം നേടുകയാണ്‌. ഷാജി എന്ന പേരുകൊണ്ട് വിഷമം അനുഭവിച്ചിട്ടുള്ള എല്ലാ ഷാജിമാര്‍ക്കുമായി ചിത്രം സമര്‍പ്പിക്കുന്നത് എന്നാണ് ബിജു മേനോനും ആസിഫ് അലിയും പറയുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോയില്‍ പേരിന്റെ വിഷമത്തെക്കുറിച്ച്‌ ബിജു മേനോന്‍ മനസു തുറക്കുന്നു

‘ആസിഫ് അലി അത്ര അനുഭവിച്ചുണ്ടാകില്ല, പക്ഷേ ഞാനും ബൈജുവും അനുഭവിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പേരുകളിലൊന്നാണ് ബിജു, ബൈജു, സജി, ഷാജി. ശശി പിന്നെ സ്‌കോര്‍ ചെയ്തുപോയി. ഈ പേരുവച്ചൊരു സിനിമ കൂടി കിട്ടിയപ്പോള്‍ അതിന്റെ ബാധ്യത ഞങ്ങള്‍ക്കുണ്ട്. എനിക്കും ബൈജുവിനുമാകും ഈ ഷാജിയെ കൂടുതല്‍ ഫീല്‍ ചെയ്തിട്ടുണ്ടാകുക. ഷാജിയെന്നു പേരുള്ള ആളുകള്‍ അനുഭവിക്കുന്ന വേദന ഞങ്ങള്‍ക്കും അറിയാം’ ബിജു മേനോന്‍ പറഞ്ഞു.

കാഴ്ചക്കാരുടെ പള്‍സറിയുന്ന ആളാണ് നാദിര്‍ഷ. അത് നാദിര്‍ഷയുടെ സിനിമകളില്‍ പ്രകടമാണെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button