CinemaMollywoodNEWS

മധുരരാജയില്‍ പൃഥ്വിരാജ് ഇല്ലാതെ പോയതിന്‍റെ കാരണത്തെക്കുറിച്ച് മമ്മൂട്ടി

ഫ്രാഞ്ചൈസി ചിത്രങ്ങള്‍ ലോകസിനിമയില്‍ എത്രയോ കാലങ്ങളായി വരുന്നുണ്ട്

വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ്  മമ്മൂട്ടി ചിത്രം മധുരാജ റിലീസിന് എത്താനിരിക്കെ ചിത്രത്തെക്കുറിച്ച് പങ്കുവച്ചു മമ്മൂട്ടി.

അവഞ്ചേഴ്സിന്റെ പതിനാലാം ഭാഗം പുറത്തിറങ്ങിയാലും പ്രേക്ഷകര്‍ ഒരു ചോദ്യവുമില്ലാതെ മടിയില്ലാതെ കാണുമെന്നും .പിന്നെ ഈ പാവം രാജയോടെന്തിനാ ഇങ്ങിനെയെന്നും മമ്മൂട്ടി ചോദിക്കുന്നു, പോക്കിരി രാജയുടെ സ്വീക്വലെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം വിമര്‍ശിക്കപ്പെട്ടതിനു മറുപടിയായിട്ടായിരുന്നു അവഞ്ചേഴ്സിനെ ചൂണ്ടിക്കാട്ടി മമ്മൂട്ടിയുടെ പ്രതികരണം.

ഫ്രാഞ്ചൈസി ചിത്രങ്ങള്‍ ലോകസിനിമയില്‍ എത്രയോ കാലങ്ങളായി വരുന്നുണ്ടെന്നും, മാനുഷിക വികാരങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ കാലങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകുമെന്നു തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ് മധുരരാജയില്‍ അഭിനയിക്കാതെ പോയ കാരണത്തെക്കുറിച്ചും മമ്മൂട്ടി തമാശയോടെ പങ്കുവച്ചു, പോക്കരിരാജയില്‍ എന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സ്ഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ല അത് കൊണ്ട് തന്നെ പൃഥ്വിരാജിനെ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും മമ്മൂട്ടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button