GeneralLatest NewsMollywood

താര സുന്ദരി പാര്‍വതിയ്ക്ക് പിറന്നാള്‍; ആശംസകളുമായി താരങ്ങള്‍

2006 ല്‍ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തില്‍ സഹതാരമായി അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നത്

സഹതാരമായി സിനിമയില്‍ എത്തുകയും താര റാണിയായിമാറുകയും ചെയ്ത നടിയാണ് പാര്‍വതി. 2006 ല്‍ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തില്‍ സഹതാരമായി അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരം ശ്രദ്ധിക്കപ്പെട്ടത് നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ്. ശക്തമായ കഥാപാത്രങ്ങളിലൂടെയും തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിലൂടെയും ബോള്‍ഡ് ആന്‍ ബ്യൂട്ടിഫുള്‍ നായിക എന്ന പരിവേഷം നേടിയെടുക്കാന്‍ പാര്‍വതിയ്ക്ക് കഴിഞ്ഞു.

ഇന്ന് പാര്‍വതിയുടെ ജന്മദിനമാണ്. സമൂഹമാധ്യമത്തിലൂടെ പാര്‍വതിക്ക് ആശംസകള്‍ പങ്കുവച്ച്‌ നിരവധി താരങ്ങള്‍ രം​ഗത്തെത്തി. നടി മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ​ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ക്ക് പുറമെ നടന്‍ ഇന്ദ്രജിത്ത്, ആഷിഖ് അബു തുടങ്ങിയവരും താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

പാര്‍വതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മഞ്ജു ആശംസ നേര്‍ന്നത്. പാര്‍വതിക്കൊപ്പമുള്ള അഞ്ചോളം ചിത്രങ്ങളാണ് പിറന്നാള്‍ ആശംസിച്ച്‌ പൂര്‍ണിമ പങ്കുവച്ചിട്ടുള്ളത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറസിന്റെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചാണ് റിമയുടെ ആശംസ.

shortlink

Related Articles

Post Your Comments


Back to top button