GeneralLatest NewsMollywood

പുരസ്‌കാരം പ്രോത്സാഹനം ആയിരുന്നുവെങ്കിലും, അത് എന്നെ കുറച്ച് മോശമാക്കി; മമ്മൂട്ടി

സംസ്ഥാന ചലച്ചിത്ര സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം അഹിംസയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ലഭിച്ചു

തെന്നിന്ത്യന്‍ സൂപ്പര്‍താരമാണ് മമ്മൂട്ടി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയ മമ്മൂട്ടി മനു അശോകന്‍ ഒരുക്കുന്ന പാര്‍വതി ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു. സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ അതിഥിയായി എത്തിയ മമ്മൂട്ടി ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സുമായും അതിന്റെ സാരഥി പി.വി ഗംഗാധരനുമായും നാല്‍പ്പത് വര്‍ഷം നീണ്ട ബന്ധത്തെക്കുറിച്ച് സംസാരിച്ചു. കൂടാതെ ആദ്യമായി സംസ്ഥാന പുരസ്കാരം കിട്ടിയതിനെക്കുറിച്ചും മമ്മൂട്ടി പങ്കുവച്ചു.

മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ.. ”ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സിനിമയ്ക്ക് വേണ്ടി കോഴിക്കോട്ട് വരുകയാണെന്ന് പറയുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ്. തൃഷ്ണ എന്ന സിനിമയുടെ ഷൂട്ടിങ് കൊടൈക്കനാലില്‍ നടക്കുമ്പോഴാണ് അഹിംസ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഗംഗേട്ടനും (പി.വി ഗംഗാധരന്‍) ദാമോദരന്‍മാഷും (ടി. ദാമോദരന്‍) എന്നെ ക്ഷണിക്കുന്നത്. നേരിട്ട് വന്ന് വിളിക്കുകയായിരുന്നു. അഹിംസയില്‍ ഒരു കഥാപാത്രം ഉണ്ട്. അതില്‍ അഭിനയിക്കാന്‍ താനേയുള്ളൂ എന്ന് പറഞ്ഞു. അന്ന് ഞാന്‍ ആകെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ഒരുപാട് നടന്‍മാര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. എന്നെ തന്നെ അഭിനയിക്കാന്‍ വിളിച്ചതില്‍ എനിക്ക് വലിയ സന്തോഷം തോന്നി.. ആദ്യമായി എനിക്ക് ഒരു അവാര്‍ഡ് കിട്ടുന്നത് ആ സിനിമയിലാണ്. സംസ്ഥാന ചലച്ചിത്ര സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം അഹിംസയിലെ അഭിനയത്തിന് എനിക്ക് ലഭിച്ചു. ആ പുരസ്‌കാരം എനിക്ക് പ്രോത്സാഹനം ആയിരുന്നുവെങ്കിലും, അത് എന്നെ കുറച്ച് മോശമാക്കി (ചിരിക്കുന്നു). കാരണം വളരെ ചെറുപ്പത്തില്‍ ലഭിച്ച പുരസ്‌കാരമായിരുന്നു. സിനിമ സ്വപ്‌നമായി കണ്ട് ജീവിച്ച എനിക്ക് ആ പുരസ്‌കാരം നല്‍കിയ ധൈര്യം വളരെ വലുതായിരുന്നു. ഐ.വി ശശിയും ദാമോദരന്‍ മാസ്റ്ററും ഇന്ന് നമ്മോടൊപ്പമില്ല. എന്നിരുന്നാലും ഈ അവസരത്തില്‍ ഞാന്‍ അവരെ ഓര്‍ക്കുകയാണ്.”

പാര്‍വതി പ്രധാന വേഷത്തില്‍ എത്തുന്ന ഉയരെ എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ പി.വി ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button