GeneralKollywoodLatest NewsMollywood

സൂപ്പര്‍താരം സൂര്യയ്ക്ക് നായിക മലയാളികളുടെ പ്രിയനടി; ചിത്രം വൈറല്‍

സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2 ഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ നായികയായി മലയാളികളുടെ പ്രിയ നടി അപര്‍ണ ബാലമുരളി. സുധ കോന്‍ഗര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പൂജചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് അപര്‍ണ ബാലമുരളി സൂര്യയുടെ നായികയാകുന്ന വിവരം ആരാധകര്‍ അറിയുന്നത്.

അപര്‍ണ തന്റെ അക്കൗണ്ടിലൂടെ പൂജയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. അതീവ സന്തോഷവതിയാണെന്നും ഇതില്‍ കൂടുതല്‍ തനിക്കൊന്നും ചോദിക്കാനില്ലെന്നുമാണ് അപര്‍ണ കുറിച്ചത്. ഇതോടെ സിനിമയിലെ സുഹൃത്തുക്കളും ആരാധകരും ആശംസയുമായി എത്തി. നടന്‍ സൂര്യയും അപര്‍ണയെ ടാഗ് ചെയ്ത് ചിത്രം പങ്കുവെച്ചിട്ടുണ്ട്.

ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ് നാളെയാണ് ആരംഭിക്കുന്നത്. സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2 ഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button