Latest NewsMollywood

മുടിഞ്ഞുപോകും നീ.. അനുഭവിക്കും; നടി അനുപമയ്ക്കെതിരെ വിമര്‍ശനം

ഐഎഎസ് എന്നാൽ എന്തുമാകാമെന്നല്ല, കൂടുതൽ കളിച്ചാൽ നോർത്ത് ഇന്ത്യയിലേക്കു സ്ഥലം മാറ്റും.

ഒരു പേര് പറ്റിച്ച പണിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. തെലുങ്കിലെയ്ക്ക് ചേക്കേറിയ നായിക അനുപമ പരമേശ്വരന് നേരെ ബിജെപിയുടെയുടേയും ഐഎഎസിന്റെയും പേരില്‍ വിമര്‍ശനം.

‘ഐഎഎസ് എന്നാൽ എന്തുമാകാമെന്നല്ല, കൂടുതൽ കളിച്ചാൽ നോർത്ത് ഇന്ത്യയിലേക്കു സ്ഥലം മാറ്റും.’ നടി അനുപമയുടെ ഫെയ്സ്ബുക്ക് പേജിൽ കുമിഞ്ഞുകൂടുന്ന വിമർശന കമന്റുകള്‍. സംഭവം മറ്റൊന്നുമല്ല തൃശൂർ കലക്ടര്‍ ടി.വി. അനുപമയ്ക്കു നേരെയുള്ള രോഷമാണ് നടി അനുപമ പരമേശ്വരനു നേരെ തിരിഞ്ഞുപോയത്

അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച സംഭവത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കലക്ടർ ടി.വി. അനുപമ നോട്ടിസ് അയച്ചിരുന്നു. ഇതിൽ പ്രകോപിതരായ ആരാധകരാണ് ടി.വി. അനുപമയുടെ ഫേസ്ബുക്ക് പേജിലെത്തിയത്. പക്ഷെ പേരു തിരഞ്ഞ് എത്തിയത് അനുപമ പരമേശ്വരന്റെ പേജിലേയ്ക്ക്. അതോടെ മുടിഞ്ഞുപോകുമെന്നും നീ അനുഭവിക്കുമെന്നുമൊക്കെയുള്ള ശാപവാക്കുകളും പേജില്‍ നിറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button