MollywoodNEWS

ഡയറക്ടർ സാറിനും ടീമിനും അഭിനന്ദനങ്ങൾ: ലൂസിഫറിന്‍റെ നൂറ് കോടി വിജയത്തിന് കൈയ്യടിച്ച് സുപ്രിയ

ഡയറക്ടർ സാറിനും ടീമിനും അഭിനന്ദനങ്ങൾ

ആഗോള തലത്തില്‍ എട്ടു ദിനം കൊണ്ട് നൂറു കോടിയെന്ന ചരിത്ര നേട്ടം കടന്ന പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ വിജയാഘോഷത്തിനു കൈയ്യടിച്ച് പൃഥ്വിരാജിന്റെ പത്നി സുപ്രിയ. ഡയറക്ടർ   സാര്‍ എന്ന് സംബോധന   ചെയ്തു കൊണ്ടുള്ള സുപ്രിയയുടെ കമന്റ് സോഷ്യല്‍ മീഡിയ   ഏറ്റെടുത്തു കഴിഞ്ഞു.

“ഡയറക്ടർ സാറിനും ടീമിനും അഭിനന്ദനങ്ങൾ! എല്ലായ്പ്പോഴും സ്വയം പുതിയ അളവുകോലുകൾ കണ്ടെത്തി കൂടുതൽ ഉയരങ്ങളില്‍ വളരാന്‍ കഴിയെട്ടെ- ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സുപ്രിയ വ്യക്തമാക്കി.

മലയാള സിനിമയുടെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി അടയാളപ്പെടുന്ന ലൂസിഫര്‍ അന്യദേശങ്ങളിലും ഐതിഹാസിക വിജയം സ്വന്തമാക്കി കഴിഞ്ഞു.  യുഎഇയില്‍ ക്യാപ്റ്റന്‍ മാര്‍വലിന്റെ ആദ്യ ആഴ്ചയിലെ കളക്ഷന്‍ തിരുത്തി കുറിച്ച് കൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രയാണം. ബാഹുബലി ഒരാഴ്ച കൊണ്ട് കേരത്തില്‍ നിന്ന് നേടിയ റെക്കോര്‍ഡ് നേട്ടവും ലൂസിഫര്‍ മറികടന്നു.

shortlink

Related Articles

Post Your Comments


Back to top button