GeneralLatest NewsMollywood

മധുരരാജയില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കാന്‍കാരണം വെളിപ്പെടുത്തി സംവിധായകന്‍

മധുരരാജയിൽ രാജുവിനെ എനിക്കും നന്നായിട്ട് മിസ് ചെയ്തു

മമ്മൂട്ടിയുടെ രാജയുടെ രണ്ടാം വരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. റിലീസ് ദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നടന്‍ പൃഥ്വിയൊഴിച്ച്‌ ആദ്യ ഭാഗത്തിലുണ്ടായിരുന്ന എല്ലാവരും രണ്ടാം ഭാഗത്തിലുമുണ്ട്. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അനിയനായി സൂര്യയായി പൃഥ്വി തിളങ്ങിയിരുന്നു. എന്നാല്‍ മധുരരാജയിൽ അത് തമിഴ് താരം ജയ് ആണ് മമ്മൂട്ടിയ്ക്കൊപ്പം. മധുരാരജയില്‍ പൃഥ്വി ഇല്ലാത്തതിനെ കുറിച്ച്‌ പ്രതികരിക്കുകയാണ് സംവിധായകന്‍ വൈശാഖ്.

”മധുരരാജയിൽ രാജുവിനെ എനിക്കും നന്നായിട്ട് മിസ് ചെയ്തു. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ തിരക്കുകളിലായിരുന്നു രാജു. ആ സമയത്തുതന്നെയായിരുന്നു മധുരരാജയുടെ ഷൂട്ടിങ്ങും. അതുകൊണ്ടാണ് അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയാതെ പോയത്. ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അത്ര വലിയൊരു സിനിമയുടെ തിരക്കിലായതുകൊണ്ട് ശല്യപ്പെടുത്താൻ പറ്റില്ലല്ലോ”-വൈശാഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button