CinemaMollywoodNEWS

തിയേറ്ററുകാര്‍ സിനിമ നിലനിര്‍ത്താന്‍ ടിക്കറ്റ് ബുക്ക് ചെയ്തു കീറി കളയുമായിരുന്നു : പ്രശസ്ത തിരക്കഥാകൃത്ത് പറയുന്നു

എറണാകുളത്തെ വലിയ ഒരു സെന്ററില്‍ പോലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നില്ല

മലയാളത്തില്‍ അപ്രതീക്ഷിതമായി മെഗാ ഹിറ്റായ ചിത്രമായിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത്. 1993-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ഡെന്നിസ് ജോസഫായിരുന്നു, മാധവി, മുരളി, എന്‍എഫ് വര്‍ഗീസ്‌, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

തിയേറ്ററില്‍ റിലീസ് ചെയ്ത അവസരത്തില്‍  ആകാശദൂത് എന്ന ചിത്രം നേരിട്ട വലിയ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ്….

“എറണാകുളത്തെ വലിയ ഒരു സെന്ററില്‍ പോലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നില്ല, താരതമ്യേന വലുപ്പം കൊണ്ട് ചെറുതായിരുന്ന ഒരു തിയേറ്ററില്‍ ആകാശദൂത് പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇരുപത് പേരില്‍ കൂടുതല്‍ ആളുകള്‍ സിനിമ കാണാനില്ലായിരുന്നു, സിനിമയുടെ കളക്ഷന്‍ ഗണ്യമായി കുറഞ്ഞിട്ടും തിയേറ്ററുകാര്‍ക്ക് ചിത്രത്തോടുള്ള വിശ്വാസം കൊണ്ട് രണ്ടു മൂന്ന്‍ ദിവസം പ്രേക്ഷകര്‍ വരുമെന്ന വിശ്വാസത്തോടെ സിനിമ പ്രദര്‍ശിപ്പിച്ചു. മിനിമം ടിക്കറ്റുകള്‍ വിറ്റ്‌ പോയിട്ടില്ലെങ്കില്‍ തിയേറ്ററുകാര്‍ സിനിമ നിര്‍ത്തുമെന്ന ഘട്ടം വന്നതോടെ ഞാന്‍  എന്റെ സഹായിയെ വിട്ടു ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ആരുമറിയാതെ  വെറുതെ കീറിക്കളയുമായിരുന്നു, ആകാശദൂത്  കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്കെല്ലാം ചിത്രം നന്നായി ഇഷ്ടപ്പെടുകയും മൗത്ത് പബ്ലിസിറ്റിയോടെ ആകാശദൂത് എന്ന ചിത്രം മലയാളത്തില്‍ മറ്റൊരു ചരിത്രം രചിക്കുകയുമായിരുന്നു.

(സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ ഡെന്നിസ് ജോസഫ് പങ്കുവെച്ചത്)

shortlink

Related Articles

Post Your Comments


Back to top button