CinemaMollywoodNEWS

വരത്തനില്‍ സൂര്യയും ജ്യോതികയും, മായനദിയില്‍ മമ്മൂട്ടിയും ശോഭനയും

ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍ പിന്നിലേക്ക് സഞ്ചരിച്ചാല്‍ അതില്‍  ആര് അഭിനയിക്കും എന്ന ചോദ്യം സിനിമാ പ്രേമികള്‍ തമ്മില്‍ പരസ്പരം പങ്കുവയ്ക്കാറുണ്ട്

യുവ സിനിമാ പ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയ ആഷിഖ് അബു ചിത്രമാണ് മായനദി. ശ്യാം പുഷ്കരന്‍ രചന നിര്‍വഹിച്ച ചിത്രത്തില്‍ ടോവിനോ തോമസും, ഐശ്വര്യാ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രണയ വികാരമായി മലയാളികളുടെ മനസ്സില്‍ തങ്ങിയ അപ്പുവും മാത്തനും പ്രേക്ഷക ഹൃദയങ്ങളെ ശരിക്കും കീഴടക്കുകയായിരുന്നു,

ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍ പിന്നിലേക്ക് സഞ്ചരിച്ചാല്‍ അതില്‍  ആര് അഭിനയിക്കും എന്ന ചോദ്യം സിനിമാ പ്രേമികള്‍ തമ്മില്‍ പരസ്പരം പങ്കുവയ്ക്കാറുണ്ട്..മായനദി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയായിരുന്നേല്‍ മമ്മൂട്ടിയും ശോഭനയും ആ സിനിമയുടെ ഭാഗമാകുന്നതാണ് തനിക്ക് ഇഷ്ടമെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു.

ഒരു ഭൂതകാല മായനദി ഉണ്ടായിരുന്നേല്‍ അതില്‍ മമ്മുക്കയും ശോഭനയും അഭിനയിച്ചു കാണണമെന്നാണ് ആഗ്രഹം. വരത്തന്‍ തമിഴില്‍ റീമേക്ക് ചെയ്‌താല്‍ സൂര്യയും ജ്യോതികയും അഭിനയിക്കണം, ഐശ്വര്യ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button