GeneralLatest NewsMollywood

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരന്‍ തിരിച്ചെത്തുന്നു; വരവ് ആഘോഷമാക്കാന്‍ കൂട്ടിനു മമ്മൂട്ടിയും!!

മമ്മൂട്ടിക്കു വേണ്ടി തിരക്കഥയൊരുക്കിയാണ് ഡെന്നിസിന്റെ രണ്ടാം വരവ്.

മലയാള സിനിമയില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഹിറ്റുകള്‍ സമ്മാനിച്ച ഒരുപിടി നല്ല ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തിരിച്ചെത്തുന്നു. മോഹൻലാലിന് രാജാവിന്റെ മകനും മമ്മൂട്ടിക്ക് ന്യൂ ഡൽഹിയും എന്ന് തുടങ്ങി അവരുടെ കരിയറിലെ ഏറ്റവും മികച്ച ചിതങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എഴുത്തുകാരനും സംവിധായകനുമാണ്‌ ഡെന്നിസ് ജോസഫ്. തിരക്കഥാകൃത്തായും സംവിധായകനായും ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന താരം നീണ്ട ഇടവേളയ്ക്കു ശേഷം മടങ്ങി വരുന്നു.

മമ്മൂട്ടിക്കു വേണ്ടി തിരക്കഥയൊരുക്കിയാണ് ഡെന്നിസിന്റെ രണ്ടാം വരവ്. പ്രമോദ് പപ്പനാണ് ഡെന്നിസ് – മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കൻമാർ, ന്യൂ ഡൽഹി, സംഘം, നായർ സാബ്, നമ്പർ ട്വന്റി മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം, ആകാശദൂത്, എഫ്.ഐ.ആർ തുടങ്ങി വൻ ഹിറ്റുകൾക്ക് തിരക്കഥയെഴുതിയ ഡെന്നിസ്, മനു അങ്കിൾ, അഥർവം, അപ്പു തുടങ്ങി ചില ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഗീതാഞ്ജലിയുടെ തിരക്കഥ രചനയിലും ഡെന്നിസ് പങ്കാളിയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button