CinemaMollywoodNEWS

അത് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നില്ല അതൊരു ഷാജി കൈലാസ് സ്റ്റൈല്‍: തുറന്നു പറഞ്ഞു സിബി മലയില്‍

ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ഉസ്താദ്‌ സിബി മലയിലിന്റെ ട്രീറ്റ്മെന്‍റ് ശൈലിയിലുള്ള ചിത്രമല്ലെന്നു പൊതുവേ ഒരു വിമര്‍ശനം ഉണ്ടായിരുന്നു

മോഹന്‍ലാലിനെ നായകനാക്കി നിരവധി സിനിമകള്‍ ചെയ്ത സംവിധായകനാണ് സിബി മലയില്‍. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളും ബോക്സോഫീസില്‍ വലിയ വിജയം സ്വന്തമാക്കിരുന്നു, സിബി മലയില്‍ ലോഹിതദാസ് മോഹന്‍ലാല്‍ ടീം അതിമനോഹരമായ കുടുംബ സിനിമകളാണ് പ്രേക്ഷകര്‍ക്കായി സമ്മാനിച്ചത്. സ്ഥിരം ശൈലിയില്‍ നിന്ന് വിട്ടുമാറി മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഉസ്താദ്‌’. രഞ്ജിത്ത് തിരക്കഥ രചിച്ച ചിത്രം നിര്‍മ്മിച്ചത് ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്നായിരുന്നു. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ഉസ്താദ്‌ സിബി മലയിലിന്റെ ട്രീറ്റ്മെന്‍റ് ശൈലിയിലുള്ള ചിത്രമല്ലെന്നു പൊതുവേ ഒരു വിമര്‍ശനം ഉണ്ടായിരുന്നു…തന്റെ രീതിക്ക് ഇണങ്ങുന്ന സിനിമായായിരുന്നില്ല ഉസ്താദ്‌ എന്ന് സിബി മലയിലും തുറന്നു സമ്മതിക്കുന്നു..

ഉസ്താദ് എന്ന സിനിമയെക്കുറിച്ച് എന്റെ അസോസിയേറ്റ് ഡയറക്ടര്‍ എന്നോട് പറഞ്ഞിട്ടുണ്ട് ഇത് സിബി സാര്‍ നിര്‍മ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന് എനിക്കും അത് തോന്നിയിട്ടുണ്ട് സിബി മലയില്‍ വ്യക്തമാക്കുന്നു..

1999-ല്‍ പുറത്തിറങ്ങിയ ഉസ്താദ്‌ ആക്ഷന്‍ പ്ലസ് ഫാമിലി ചിത്രമെന്ന നിലയിലാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്, തിയേറ്ററില്‍ വലിയ ഓളം സൃഷ്ടിക്കാതിരുന്ന ചിത്രം ഭേദപ്പെട്ട വിജയം സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്‍റെ സഹോദരി വേഷത്തില്‍ ദിവ്യ ഉണ്ണി വേഷമിട്ടപ്പോള്‍ ചിത്രത്തിലെ നായികായി അഭിനയിച്ചത് ഇന്ദ്രജയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button