CinemaMollywoodNEWS

സത്യന്‍ അന്തിക്കാടിനെ ഓര്‍മ്മകളിലേക്ക് തിരിച്ചുനടത്തി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം!

ഇതിനെ പരാമര്‍ശിച്ചു കൊണ്ടാണ് സത്യന്‍  അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍, ജോണ്‍സണ്‍ എന്ന സംഗീത പ്രതിഭയുടെ കാലത്തിലേക്കാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍  തന്നെ കൂട്ടിക്കൊണ്ടു  പോയതെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ ചിത്രമാണ്‌ ഒരു യമണ്ടന്‍ പ്രേമകഥ, ഹിറ്റ് തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രം ഏപ്രില്‍-26 നു തിയേറ്ററുകളിലെത്തും…

റേഡിയോയുടെ ബട്ടണ്‍ പ്രസ് ചെയ്തു കൊണ്ട് ജോണ്‍സണ്‍ മാഷിന്റെ അനുരാഗിണി എന്ന ഹിറ്റ് ഗാനം ചായ കുടിച്ചു കൊണ്ട് ആസ്വദിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ലല്ലു എന്ന ചിത്രത്തിലെ കഥാപാത്രം ഒരു യമണ്ടന്‍ പ്രേമകഥ യുടെ ടീസറിലൂടെ വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്, ഇതിനെ പരാമര്‍ശിച്ചു കൊണ്ടാണ് സത്യന്‍  അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

എന്റെ സിനിമകളുടെ സ്ഥിരം സംഗീത സംവിധായകനായിരുന്നു ജോൺസൺ.
അന്നൊക്കെ ഏതു സിനിമയുടെ കമ്പോസിംഗിനു വന്നാലും രണ്ടു പാട്ടുകൾ പാടിക്കേൾക്കണമെന്ന് സ്നേഹപൂർവ്വം ഞാൻ നിർബ്ബന്ധിക്കും.

“ഇയാളെക്കൊണ്ടു തോറ്റു” എന്നു പറഞ്ഞ് ഹാർമ്മോണിയത്തിൽ വിരലോടിച്ച് ആർദ്രമായ ശബ്ദത്തിൽ ജോൺസൺ പാടും..
‘ഗോപികേ നിൻ വിരൽ’
‘അൻരാഗിണീ ഇതാ എൻ..’

എത്ര തവണ കേട്ടാലും കണ്ടാലും മതിയാവാറില്ല.

ആ ജോൺസൺ കാലം പെട്ടെന്നോർത്തുപോയി ദുൽഖർ സൽമാന്റെ പുതിയ സിനിമയുടെ ടീസർ കണ്ടപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button