GeneralLatest NewsMollywood

മീരാജാസ്മിന്റെ ഗംഭീര മേക്കോവര്‍; ദിലീപിനൊപ്പമുള്ള ചിത്രം വൈറല്‍

സംവിധായകന്‍ അരുണ്‍ ഗോപിയ്‌ക്കൊപ്പമുള്ള മീര ജാസ്മിന്റെ ചിത്രങ്ങളും  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മീരാ ജാസ്മിന്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം വിദേശത്താണ്. മെലിഞ്ഞു സുന്ദരിയായുള്ള താരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

പിങ്ക് സാരി ഉടുത്തുള്ളതാണ് ചിത്രങ്ങള്‍. കഴിഞ്ഞദിവസം സഹോദരിയായ ജെനിയുടെ കല്യാണത്തിന് പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. നടന്‍ ദിലീപിനൊപ്പമുള്ള ചിത്രവും ഇതിലുണ്ട്.

കഴിഞ്ഞ ദിവസം സംവിധായകന്‍ അരുണ്‍ ഗോപിയ്‌ക്കൊപ്പമുള്ള മീര ജാസ്മിന്റെ ചിത്രങ്ങളും  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. താരത്തിന്റെ തിരിച്ചുവരവ് ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Tags

Post Your Comments


Back to top button
Close
Close