സ്വയംഭോഗരംഗത്തിന്റെ പേരില്‍ വീണ്ടും വിമര്‍ശനം; മറുപടിയുമായി നടി

അവരുടെ ഭാവന അല്പം പരിമിതമാണ് എന്നിരുന്നാലും നിങ്ങള്‍ രണ്ടു പേരുടെയും പ്രയത്‌നം എനിക്കൊരുപാടിഷ്ടപ്പെട്ടു

വീരേ ദി വെഡ്ഡിങ്’ എന്ന ചിത്രത്തില്‍ വൈബ്രേറ്റര്‍ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്ന രംഗത്തില്‍ അഭിനയിച്ചതിന് ധാരാളം  വിമര്‍ശനങ്ങള്‍ നേരിട്ട നടിയാണ് സ്വര ഭാസ്കര്‍. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കാലത്തും സ്വരയുടെ സ്വയംഭോഗ രംഗം വീണ്ടും ചര്‍ച്ചയാകുന്നു. നടിയ്ക്ക് നേരെ നടക്കുന്ന ട്രോള്‍ ആക്രമണം ഇങ്ങനെ.. “ഈ തിരഞ്ഞെടുപ്പില്‍ സ്വര ഭാസ്‌കറെ പോലെയാകരുത്. ..നിങ്ങളുടെ വിരലുകള്‍ ചിന്തിച്ച് ഉപയോഗിക്കൂ..വോട്ട് ചിന്തിച്ച് ചെയ്യൂ”. എന്ന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഒരു സ്ത്രീയുടേയും പുരുഷന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

എന്നാല്‍ ഈ ട്രോളിന് മറുപടി നല്‍കി സ്വരയും രംഗത്തെത്തി. “ഓഹ്, എന്റെ പേര് പ്രശസ്തമാക്കാന്‍ വേണ്ടി വിയര്‍പ്പൊഴുക്കി കൊണ്ട് എന്റെ ട്രോളുകള്‍ വീണ്ടും പണി തുടങ്ങിയിരിക്കുകയാണ്. നിങ്ങള്‍ വളരെയേറെ ആത്മാര്‍ത്ഥയായുള്ളവരും നല്ലവരുമാണ്. അവരുടെ ഭാവന അല്പം പരിമിതമാണ് എന്നിരുന്നാലും നിങ്ങള്‍ രണ്ടു പേരുടെയും പ്രയത്‌നം എനിക്കൊരുപാടിഷ്ടപ്പെട്ടു”. സ്വര ട്വിറ്ററില്‍ കുറിച്ചു.

Share
Leave a Comment