BollywoodLatest News

കോംപസ് എസ്‍യുവി സ്വന്തമാക്കി ബോളിവുഡ് സുന്ദരി

ഇഷ്ടവാഹനമായ കോംപസ് എസ്‍യുവി കാർ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം റിയ ചക്രബര്‍ത്തി. തന്റെ ഇന്റസ്റ്റാഗ്രാമിലൂടെയാണ് കാർ വാങ്ങിയ കാര്യം റിയ ആരാധകരെ അറിയിച്ചത്.ഗ്രേ നിറത്തിലുള്ള കോംപസാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ കോംപസിന്റെ ഏത് വേരിയന്റാണിതെന്ന് ചിത്രത്തില്‍നിന്ന് വ്യക്തമല്ല.

മേരി ഡാഡി കി മാരുതി, ഹാഫ് ഗേള്‍ ഫ്രണ്ട്, ജിലേബി, സോനാലി കേബിള്‍, ബാങ്ക് ചോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ തരമാണ് റിയ. ബോളീവുഡ് താരങ്ങളായ സൈഫ് അലിഖാന്‍, അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും അടുത്ത കാലത്ത് ഈ വാഹനം സ്വന്തമാക്കിയിരുന്നു.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക് എന്നീ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലും കോംപസിനുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലാണ് കോംപസ്.

shortlink

Related Articles

Post Your Comments


Back to top button