Latest NewsMollywood

സാനിയ അയ്യപ്പന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനെ ട്രോളി സോഷ്യൽ മീഡിയ

സാനിയ അയ്യപ്പന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനെ ട്രോളുകയാണ് സോഷ്യൽ മീഡിയ. ബഹുനിലക്കെട്ടിടത്തിലെ ഗ്ലാസ് വിന്‍ഡോയ്ക്ക് മുന്‍പില്‍ ഒരു കാൽ മുകളിലേക്ക് ഉയർത്തി നിൽക്കുകയാണ് താരം.അഭ്യാസികളെ പോലെ മെയ്‌ വഴക്കം ഉള്ള പ്രകടനങ്ങളുമായി സാനിയ മുന്‍പും പ്രേക്ഷകരെക്കൊണ്ട് കയ്യടിപ്പിച്ചിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയ സാനിയയുടെ പുതിയ ചിത്രത്തെട്രോളുകയും ചെയ്തു.

സായ് പല്ലവി കഴിഞ്ഞാല്‍ ഇത്രയധികം ഫ്‌ളെക്‌സിബിലിറ്റി ഉള്ള നടി ആരെന്ന ചോദ്യത്തിനുത്തരം കൂടിയാണ് സാനിയ. ക്വീന്‍ എന്ന ആദ്യ സിനിമയില്‍ നായിക കഥാപാത്രം ചിന്നുവിനെ അവതരിപ്പിച്ചായിരുന്നു തുടക്കം. ശേഷം ഇത്തരം മെയ് വഴക്കം നിറഞ്ഞ പ്രകടനങ്ങളുമായി ജയസൂര്യ ചിത്രം പ്രേതം 2ല്‍ സാനിയ വേഷമിട്ടു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിറാണ് സാനിയയുടെ ഏറ്റവും പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button