BollywoodCinemaLatest News

പിറന്നാള്‍ സമ്മാനമായി മുന്‍ഭാര്യയ്ക്ക് ബ്രാഡ് പിറ്റ് നല്‍കിയ സമ്മാനം കണ്ട് അമ്പരന്ന് ആരാധകര്‍

പിറന്നാള്‍ സമ്മാനമായി മുന്‍ഭാര്യയ്ക്ക് ബ്രാഡ് പിറ്റ് നല്‍കിയ സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മുന്‍ഭാര്യ ജെന്നിഫര്‍ ആനിസ്റ്റണ് നല്‍കിയ 548 കോടി രൂപ വിലമതിക്കുന്ന കിടിലന്‍ വീടാണ് സമ്മാനമായി നല്‍കിയത്. സമ്മാനത്തിന്റെ മൂല്യമറിഞ്ഞ് ആരാധകര്‍ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.

ജെന്നിഫറിന്റെ അമ്പതാം പിറന്നാളിനാണ് ബ്രാഡ് പിറ്റ് സമ്മാനം നല്‍കിയത്. സര്‍പ്രൈസ് സമ്മാനം നല്‍കിയത്. ആഞ്ജലീന ജോളിയെ വിവാഹം കഴിക്കുന്നതിനു മുമ്പാണ് ബ്രാഡ് പിറ്റ് ജെന്നിഫറെ പ്രണയിച്ച് വിവാഹം ചെയ്തത്. 2005ല്‍ വേര്‍പിരിഞ്ഞെങ്കിലും ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദമുണ്ടായിരുന്നു. ബെവെര്‍ലി ഹില്‍സിലെ വീടാണ് ബ്രാഡ്പിറ്റ് ജെന്നിഫറിന് കൈമാറിയത്. ഇരുവരും ദമ്പതികളായിരിക്കെ താമസിച്ചിരുന്ന വീടാണിത്. വിവാഹമോചനത്തിന് ശേഷം വീട് വിറ്റിരുന്നെങ്കിലും ജെന്നിഫറിന് വീടിനോട് ഉണ്ടായിരുന്ന ആത്മബന്ധം കണക്കിലെടുത്ത് സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന. അതേസമയം, ഇരുവരും വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും, അതിന്റെ ഭാഗമായാണ് ഈ സമ്മാനമെന്നും ഹോളിവുഡില്‍ അടക്കിപ്പിടിച്ച സംസാരമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button