GeneralKollywoodLatest News

ബ്ലാക്ക് ബെൽറ്റ് നേടി താരപുത്രന്‍; ആഘോഷമാക്കി ആരാധകർ

സൂര്യ നിർമിക്കുന്ന ചിത്രത്തിലൂടെ ദേവ് അഭിനയ രംഗത്തേക്കും കടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളാണ് സൂര്യയും ജ്യോതികയും. വെള്ളിത്തിരയിലെ പ്രിയ ജോഡികള്‍ വിവാഹം ചെയ്തതിനു ശേഷവും ആരാധകരുടെ പ്രിയ താരങ്ങള്‍ തന്നെയാണ്. ഇവരെപ്പോലെ തന്നെ ആരാധകർക്കു പ്രിയങ്കരരാണ് ഇവരുടെ മക്കളും.

സൂര്യ– ജ്യോതിക ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്. ദേവും ദിയയും. ഇരുവരുടെയും വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോളിതാ ദേവിന് ബ്ലാക്ക് ബെൽറ്റ് ലഭിച്ചിരിക്കുന്നുവെന്ന സന്തോഷം ആഘോഷമാക്കുകയാണ് ആരാധകര്‍.
ദില്ലിയില്‍ നടന്ന ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് ഒൻപതു വയസുകാരനായ ദേവിന് ബ്ലാക്ക്ബെല്‍റ്റ് ലഭിച്ചത്. തമിഴ്നാട്ടിൽ നിന്ന് നാൽപതു പേർ ചാമ്പ്യൻഷിപ്പിനെത്തിയിരുന്നു.

സൂര്യ നിർമിക്കുന്ന ചിത്രത്തിലൂടെ ദേവ് അഭിനയ രംഗത്തേക്കും കടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button