GeneralLatest NewsMollywood

വേതനം ഉടന്‍ വര്‍ധിപ്പിക്കണം:ഷൂട്ടിങ്ങുമായി സഹകരിക്കില്ലെന്ന് ഫെഫ്ക

മെയ് ഏഴു മുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുമെന്നാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക അറിയിച്ചിരിക്കുന്നത്.

സിനിമാ മേഖലയില്‍ വേതന വര്‍ധനവ് സംബന്ധിച്ച കരാര്‍ പരിഷ്‌കരിച്ചില്ലെങ്കില്‍ ഷൂട്ടിങ്ങുമായി സഹകരിക്കില്ലെന്ന് ഫെഫ്ക ഭാരവാഹികള്‍. ദിവസ വേതന തൊഴിലാളികളുടെ പതിനഞ്ചു ശതമാനം വര്‍ധനയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ അതു തീരെ കുറവാണെന്നും അതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് തങ്ങള്‍ അര്‍ഹരാണെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടത്.

ഫെഫ്ക ആവശ്യപ്പെടുന്ന പുതിയ വേതന നിരക്ക് അനുവദിച്ചു നല്‍കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറാവാത്ത സാഹചര്യത്തില്‍ ഇരു സംഘടനകളും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ഇത് പരിഹരിക്കാന്‍ ഫെഫ്ക പ്രൊഡ്യൂസേഴ്‌സ് ചര്‍ച്ച നടത്തും. ശനിയാഴ്ച്ചയാണ് കൊച്ചിയില്‍ യോഗം ചേരുക. ചര്‍ച്ച പരാജയപ്പെട്ടാല്‍ മെയ് ഏഴു മുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുമെന്നാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button