Latest NewsMollywood

അതൊരു ഭയാനകമായ അവസ്ഥയായിരുന്നു; നിപ്പയെക്കുറിച്ചു ഇര്‍ഫാന്‍ പത്താന്‍

ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബന്‍, ക്രിഷ് മേനോന്‍ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്.

കേരളത്തെ ഞെട്ടിപ്പിച്ച നിപ്പ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി വൈറസ് എന്ന ചിത്രം ഒരുക്കിയ ആഷിക് അബുവിനും ചിത്രത്തിനും ആശംസ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍.

സ്വാര്‍ഥതയില്ലാത്ത ഒരുപാട് ആളുകളുടെ പോരാട്ടത്തിന്‍റെ കഥ പറയുന്ന വൈറസ് ടീമിന് ആശംസ കുറിക്കുന്ന ഇര്‍ഫാന്‍ നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് താന്‍ കോഴിക്കോട് ഉണ്ടായിരുന്നെന്നും അത് പേടിപ്പെടുത്തുന്നതായിരുന്നെന്നും കുറിച്ചു. ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ചുകൊണ്ടാണ് ഇര്‍ഫാന്റെ ട്വീറ്റ്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബന്‍, ക്രിഷ് മേനോന്‍ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്.

ഒപിഎം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ജൂണ്‍ മാസം തിയേറ്ററിലെത്തും.

shortlink

Related Articles

Post Your Comments


Back to top button