GeneralLatest NewsMollywood

ബിക്കിനി ചിത്രത്തിനു അശ്ലീല കമന്റുമായി ആരാധകര്‍; മലയാളികൾക്ക് നാണക്കേടുണ്ടാക്കരുതെന്ന് നടി

പലതും മലയാളികളുടെ അക്കൗണ്ടുകളിൽ നിന്നു തന്നെ.

ജോസഫ് എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് മാധുരി. ജയറാം നായകനായ പട്ടാഭിരാമൻ എന്ന ചിത്രത്തിലും മാധുരിയാണ് നായിക. കഴിഞ്ഞ ദിവസം തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നടത്തിയ വിനോദയാത്രയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ താരം പങ്കു വച്ചിരുന്നു. താരത്തിന്റെ ചിത്രങ്ങളില്‍ തായ്‌ലൻഡിലെ കടൽത്തീരത്ത് ബിക്കിനി അണിഞ്ഞ് നിൽക്കുന്ന ഒരു ചിത്രവുമുണ്ടായിരുന്നു.

കടൽത്തീരത്ത് നീല ബിക്കിനി അണിഞ്ഞു നിൽക്കുന്ന ചിത്രത്തിനു അശ്ലീലച്ചുവയുള്ള കമന്റുകളും പ്രതികരണങ്ങളുമാണ് ലഭിക്കുന്നത്. പലതും മലയാളികളുടെ അക്കൗണ്ടുകളിൽ നിന്നുമാണ്. അശ്ലീലം അതിരു കടന്നതോടെ ശക്തമായ പ്രതികരണവുമായി രംഗത്തു എത്തിയിരിക്കുകയാണ് മാധുരി. ‘ബാത്തിങ് സ്യൂട്ടിൽ നിൽക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വച്ചാൽ ഇതാണോ അവസ്ഥ ? വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്.’ നടി പറഞ്ഞു. ഇതിനു പിന്നാലെ ഈ ചിത്രം താരം നീക്കം ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button