Latest NewsMollywood

ഇന്ദ്രജ മലയാളത്തിലേക്ക് തിരിച്ച് വരുന്നു

മലയാള സിനിമയിലേയ്ക്ക് പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഇന്ദ്രജ മടങ്ങിവരുന്നു. നവാഗത സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ട്വല്‍ത്ത് സി’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലൂടെ ആയിരിക്കും ഇന്ദ്രജ വീണ്ടും മലയാള സിനിമയിലേയ്ക്ക് ചുവട് വയ്ക്കുന്നത്.

ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ അഭിജിത്ത്, ബാലാജി, യുവശ്രീ എന്നിവരാണ്. അനില്‍ നെടുമങ്ങാട്, അക്ഷത്ത് സിംഗ്, പ്രകാശ് മേനോന്‍, സിബി തോമസ്, മഹേഷ്, സുധീപ്, സന്തോഷ് കുറുപ്പ്, നവനീത്, അശ്വിന്‍, കാവ്യ ഷെട്ടി, റോണ, ശിഖ, ശ്രുതി തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും.

shortlink

Related Articles

Post Your Comments


Back to top button