GeneralLatest NewsMollywood

ഓടിപ്പിടിച്ച് എത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തു; ശ്രീനിവാസന്‍

കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നു

ലോക് സഭാ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടേറുകയാണ്. ഈ അവസരത്തില്‍ പല പാര്‍ട്ടികള്‍ക്കും തിരിച്ചടിയായി കള്ള വോട്ടുകളും പിടിക്കപ്പെടുകയാണ്. എന്നാല്‍ മുപ്പത് കൊല്ലം മുമ്പും കള്ളവോട്ട് ഉണ്ടായിട്ടുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍ പറയുന്നു. തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ട് ചെയ്യാന്‍ ചെന്നൈയില്‍ നിന്നെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്ന് ശ്രീനിവാസന്‍ പറയുന്നു. കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നസെന്റിന്റെയും സുരേഷ് ഗോപിയുടെയും വിജയ സാധ്യതകളെപ്പറ്റിയും ശ്രീനിവാസന്‍ തുറന്നുപറയുന്നു. ഇന്നസെന്റിന് ചാലക്കുടിയില്‍ വിജയ സാധ്യതയുണ്ടെന്നും, സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും അഭിപ്രായപ്പെട്ട ശ്രീനിവാസന്‍ കണ്ണൂരില്‍ പാര്‍ട്ടി സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയക്കാര്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button