GeneralLatest NewsMollywood

ശരിക്കും മരണം കഴിഞ്ഞാണ് ഞാന്‍ വന്നത് ; ശ്രീനിവാസന്‍

ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കുട്ടിമാമ.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍. മരണം കഴിഞ്ഞിട്ടാണ് താന്‍ തിരിച്ചു വന്നതെന്നും, ജീവന്‍ തിരിച്ചു കൊണ്ടു വന്നത് സംവിധായകന്‍ വി.എം വിനുവാണെന്നും ശ്രീനിവാസന്‍ തുറന്നു പറയുന്നു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍.

‘വിനുവാണ് എന്റെ ജീവന്‍ തിരികെ കൊണ്ടുവന്നത്. അതുകൊണ്ട് ഇനി അങ്ങോട്ടുള്ള എന്റെ ജീവിതച്ചെലവെല്ലാം വിനു തന്നെ നോക്കണം. എനിക്കു പേടിയേ തോന്നിയില്ല. ഇത്രയേയുള്ളൂ മരണം എന്നാണ് തോന്നിയത്. ശരിക്കും മരണം കഴിഞ്ഞാണ് ഞാന്‍ വന്നത്’- ശ്രീനിവാസന്‍ പറഞ്ഞു.

ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കുട്ടിമാമ. മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാക്കുന്ന ചിത്രം ഒരുക്കുന്നത് വി.എം വിനുവാണ്. ദുര്‍ഗാ കൃഷ്‌ണയാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button