GeneralLatest NewsMollywood

ഒരുപാട് തെറ്റുകൾ ചെയ്യുന്നുണ്ട്; എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷച്ച് റിമി ടോമി

ഞാൻ ചെയ്തുപോയ എല്ലാ തെറ്റിനും ഇവിടെ പ്രായശ്ചിത്തം ചോദിക്കുന്നു എന്നു ജയറാം

മലയാളികളുടെ പ്രിയ ഗായികമാരില്‍ ഒരാളാണ് റിമി ടോമി. റിമിയും നടന്‍ ജയറാമും ഗാന ഗന്ധര്‍വ്വന്‍ യേശുദാസിനോട് ക്ഷമ ചോദിക്കുന്നത് വൈറല്‍.

ദാസ് സാറിന്റെ തന്നെ ഗാനമാണ് പാടുന്നത്. എന്തൊരു ധൈര്യമാണെന്നു പറഞ്ഞുകൊണ്ടാണ് ജയറാം പാടിത്തുടങ്ങിയത്. സംഗീത ആസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്, യേശുദാസിന്റെ ഗന്ധർവ ശബ്ദവും ഇളയരാജയുടെ മാസ്മരിക സംഗീതവും ഇടകലർന്ന ‘കണ്ണേ കലൈമാനെ…’ എന്ന നിത്യഹരിത ഗാനമാണ് ഇരുവരും ചേര്‍ന്നു ആലപിച്ചത്.

സദസ്സിൽ ഗാനം കേട്ടിരിക്കുന്ന യേശുദാസിനെയും ഭാര്യ പ്രഭയെയും വിഡിയോയിൽ കാണാം. ജയറാം ഗാനത്തിനൊടുവിൽ യേശുദാസിന്റെ ശബ്ദം അനുകരിച്ചു. ഞാൻ ചെയ്തുപോയ എല്ലാ തെറ്റിനും ഇവിടെ പ്രായശ്ചിത്തം ചോദിക്കുന്നു എന്നും ജയറാം പറയുന്നുണ്ട്. ഞാനും ഒരുപാട് തെറ്റുകൾ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. എന്റെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു എന്നായിരുന്നു റിമിയുടെ കമന്റ്. ഒരു പരിപാടിക്കിടെ ഇരുവരും ചേർന്നു പാടുന്ന ഈ ഗാനത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍.

 

shortlink

Related Articles

Post Your Comments


Back to top button