BollywoodLatest News

ഗോവധിയില്‍ അവധി ആഘോഷിച്ച് കൃതി സനോണ്‍; ചിത്രങ്ങള്‍ പുറത്ത്

ലൂക്കാ ചുപ്പിയുടെ വിജയവും കളങ്കിലെ നൃത്തരംഗത്തിലെ ഗംഭീര പ്രകടനവും ഒക്കെയായി തിളങ്ങി നില്‍ക്കുകയാണ് നടി കൃതി സനോണ്‍. അതിനിടയ്ക്കാണ് ഒരു അവധിയാഘോഷം എന്ന പോലെ കൃതി ഗോവയിലെത്തിയത്. താരം സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പാനിപത്, ഹൗസ്ഫുള്‍ 4 എന്നിങ്ങനെ കൈനിറയെ ചിത്രങ്ങള്‍ കാത്തിരിക്കെയാണ് യാത്ര.

രണ്ട് അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ തകര്‍ത്ത ശേഷം അവധി കഴിഞ്ഞ് മടങ്ങവെയാണ് കൃതി ചിത്രങ്ങള്‍ പങ്കുവച്ചത്. ഗോവന്‍ ദിവസങ്ങളെ വിവരിച്ച് ഒരു ഗുഡ് ബൈ കുറിപ്പും താരം പങ്കുവച്ചു. അവസാനമില്ലാത്ത സംഭാഷണങ്ങളായിരുന്നു മൂവര്‍ക്കുമിടയിലെന്നാണ് കൃതി കുറിച്ചിരിക്കുന്നത്. കോളേജ് ഗോസിപ്പ് മുതല്‍ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ വരെ സംസാരിച്ച ദിവസങ്ങള്‍. ‘വിവാഹശേഷമുള്ള ജീവിതം, അവനെക്കുറിച്ച് അമ്മയോട് പറഞ്ഞതെങ്ങനെ, അത് ഓര്‍ക്കുന്നുണ്ടോ, അതെനിക്കറിയില്ലായിരുന്നു എന്നിങ്ങനെ നീണ്ട വിശേഷംപറച്ചില്‍’ കൃതി കുറിച്ചു. കൃതി പങ്കുവച്ച യാത്രക്കിടയിലെ മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button