BollywoodGeneralLatest News

വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായാതിനാല്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായി; സൂപ്പര്‍താരം വെളിപ്പെടുത്തുന്നു

മധുവിധു ആഘോഷിക്കാന്‍ പാരീസില്‍ പോകാമെന്നും ഈഫല്‍ ടവ്വര്‍ കാണാമെന്നെല്ലാം ഗൗരിയ്ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും പാലിക്കാന്‍ ആയില്ല

ബോളിവുഡിന്റെ സൂപ്പര്‍ താരം ഷാരുഖ് ഖാന്‍ തന്റെ ജീവിതത്തിലെ ചില പ്രതിസന്ധികലെക്കുരിച്ചു തുറന്നു പറയുന്നു. താന്‍ സൂപ്പര്‍ താരം ആകുന്നതിനു മുന്പായിരുന്നു ഗൗരിഖാനുമായുള്ള വിവാഹം.

ഇരുപത്തിയെട്ടു വര്‍ഷങ്ങളായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. പതിനെട്ടാമത്തെ വയസ്സിലാണ് ഗൗരിയെ ആദ്യമായി കാണുന്നത്. ഗൗരിക്ക് അന്ന് 14 വയസ്സ് മാത്രമായിരുന്നു പ്രായം. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരായതിനാല്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ഗൗരിയെ വിവാഹം ചെയ്തത്. വിവാഹത്തിന് മുന്‍പ് മധുവിധു ആഘോഷിക്കാന്‍ പാരീസില്‍ പോകാമെന്നും ഈഫല്‍ ടവ്വര്‍ കാണാമെന്നെല്ലാം ഗൗരിയ്ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും പാലിക്കാന്‍ ആയില്ലെന്ന് തുറന്നുപറയുകയാണ് ഷാരുഖ്.

”ഞങ്ങള്‍ വിവാഹം ചെയ്യുമ്പോള്‍ ഞാന്‍ ദരിദ്രനായിരുന്നു. ഗൗരി താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള ഒരു കുടുംബത്തിലെ അംഗവും. മധുവിധു പാരീസില്‍ ആഘോഷിക്കാമെന്നും ഈഫര്‍ ടവര്‍ കാണാമെന്നുമൊക്കെ ഗൗരിക്ക് ഞാന്‍ വിവാഹത്തിന് മുന്‍പ് വാക്ക് നല്‍കി. എല്ലാം പച്ച കള്ളമായിരുന്നു. എന്റെ കയ്യില്‍ പണമില്ലായിരുന്നു. അതുകൊണ്ട് ഡാര്‍ജിലിങ്ങിലേക്ക് തിരിച്ചു. വിവാഹം കഴിഞ്ഞ് 20 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഞങ്ങളുടെ ആ മനോഹരമായ യാത്ര”- ഷാരൂഖ് പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന്റെ മോസ്റ്റ് സ്‌റൈലിഷ് കപ്പിള്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചടങ്ങിലാണ് ഷാരൂഖ് ഇക്കാര്യം തുറന്നു പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button