BollywoodGeneralLatest News

നിങ്ങള്‍ക്ക് മറ്റ് പണിയൊന്നുമില്ലേ? ദേഷ്യപ്പെട്ട് നടന്‍

പണി പഠിപ്പിക്കാൻ അനുരാഗ് കശ്യപ് നോക്കേണ്ട എന്നു പറഞ്ഞാണ് സംഭവത്തിന്റെ വിഡിയോ ഒരു ഫൊട്ടോഗ്രഫര്‍ പുറത്തുവിട്ടത്.

സെലിബ്രിറ്റികളുടെ സ്വകാര്യ നിമിഷങ്ങളില്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ കടന്നു കയറാറുണ്ട്. വ്യക്തിജീവിതത്തിലും സ്വകാര്യതയിലുമുള്ള ഇത്തരം കടന്നു കയറ്റങ്ങള്‍ക്കെതിരെ നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. തനിക്ക് പിന്നാലെ എത്തിയ റിപ്പോർട്ടർമാരോടും ഫൊട്ടോഗ്രഫര്‍മാരോടും കയർക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയില്‍ വൈറല്‍.

അനുരാഗ് കശ്യപ് ഒരു ക്ലിനിക്കിനു പുറത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. തനിക്ക് പിന്നാലെ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് ‘‘എന്തിനാണ് നിങ്ങള്‍ ഇവിടെ നില്‍ക്കുന്നത് ? നിങ്ങള്‍ക്ക് മറ്റ് പണിയൊന്നുമില്ലേ? ’’ എന്നായിരുന്നു അനുരാഗിന്റെ ചോദ്യം. സ്വന്തം ജോലി തന്നെയാണ് നോക്കുന്നത് എന്നായിരുന്നു ഒരു ഫൊട്ടോഗ്രഫര്‍ ഇതിനു മറുപടി പറഞ്ഞത്. പണി പഠിപ്പിക്കാൻ അനുരാഗ് കശ്യപ് നോക്കേണ്ട എന്നു പറഞ്ഞാണ് സംഭവത്തിന്റെ വിഡിയോ ഒരു ഫൊട്ടോഗ്രഫര്‍ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments


Back to top button