GeneralLatest NewsWorld Cinemas

ഫോട്ടോയെടുത്തെന്ന് ആരോപിച്ച് 12 വയസുകാരി മര്‍ദ്ദിച്ച സംഭവത്തില്‍ നടിക്ക് ശിക്ഷ

ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് നടിയുടെ ഫോട്ടോകള്‍ ഒന്നും കുട്ടി എടുത്തിരുന്നില്ലെന്ന് തെളിഞ്ഞതോടെ സ്വകാര്യതാ ലംഘനം ആരോപിച്ച് നടി നല്‍കിയ പരാതി റദ്ദായി.

തന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് 12 വയസുകാരിയെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസില്‍ നടിയ്ക്ക് ശിക്ഷ. ഈജിപ്ഷ്യന്‍ നടി സെന (38)യ്ക്കാണ് ദുബായ് കോടതി 10,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചത്. അടിപിടിക്കേസില്‍ നേരത്തെ വിചാരണ നടന്നുവരവെ 12കാരിയെ മര്‍ദിച്ച പുതിയ കേസുകൂടി ഇവര്‍ക്കെതിരെ ചുമത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നായിരുന്നു കേസിന് ആസ്‍പദമായ സംഭവം. പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടെ അനുമതിയില്ലാതെ തന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് അറബ്-അമേരിക്കന്‍ കുടുംബവുമായി നടിയും സഹോദരിയും പ്രശ്നം ഉണ്ടാക്കുകയായിരുന്നു.

കുട്ടി ഫോട്ടോയെടുത്തെന്ന് ആരോപിച്ച് നടിയും സഹോദരിയും ചേര്‍ന്ന് കുട്ടിയെ മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ ഇത് ചോദ്യം ചെയ്തതോടെ ഇരുവരും കുടുംബവുമായി വാക്കേറ്റവും കയ്യാങ്കളിയുമായി. പിന്നീട് ഇരുവിഭാഗവും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് നടിയുടെ ഫോട്ടോകള്‍ ഒന്നും കുട്ടി എടുത്തിരുന്നില്ലെന്ന് തെളിഞ്ഞതോടെ സ്വകാര്യതാ ലംഘനം ആരോപിച്ച് നടി നല്‍കിയ പരാതി റദ്ദായി.

Related Articles

Post Your Comments


Back to top button