GeneralLatest NewsMollywood

പതിനെട്ടാം പടി ശബരിമലയില്‍ അല്ലേ, ഭീമാ പള്ളിയിലാണോ ? ആരാധകന് സംവിധായകന്റെ മറുപടി

മമ്മൂട്ടി പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം 60 ഓളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ശബരിമല വിഷയം ചൂടുപിടിച്ച ചര്‍ച്ചയായി കേരളത്തില്‍ അലയടിച്ച സമയത്ത് പ്രഖ്യാപിക്കപ്പെട്ട ഒരു ചിത്രമാണ് പതിനെട്ടാം പടി. നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തിലെത്തുന്ന ആദ്യ ചിത്രമായ പതിനെട്ടാം പടി ശബരിമലയിലെ പതിനെട്ടാം പടിയുമായി എന്തേലും ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് ആരാധകര്‍.

പതിനെട്ടാം പടി ശബരിമലയില്‍ അല്ലേ, ഭീമാ പള്ളിയിലാണോ എന്ന സംശയവുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. ബീമപള്ളി എന്ന് തുടങ്ങുന്ന ഒരു ഗാനം പുറത്തു വന്നതോടെയാണ് ഈ സംശയം. എന്നാല്‍ ‘അത് കയറുന്നവന്റെ മനസിലാണ് അയപ്പ’ എന്നാണ് സംവിധായകന്റെ മറുപടി.

മമ്മൂട്ടി പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്സ്, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, പ്രിയ ആനന്ദ്, മാലാ പാര്‍വ്വതി, സാനിയ അയ്യപ്പന്‍, മുത്തുമണി, തുടങ്ങിയ താരങ്ങള്‍ക്കൊപ്പം 60 ഓളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

shortlink

Related Articles

Post Your Comments


Back to top button