CinemaHollywoodNEWS

എന്റെ ടൈറ്റാനിക്കിനെ തകര്‍ത്തത് അവഞ്ചേര്‍സ് : തുറന്നു പറഞ്ഞു ജെയിംസ് കാമറൂണ്‍

സിനിമാ ഇന്‍ഡസ്ട്രി ജീവസുറ്റതാണെന്ന് മാത്രമല്ല മറ്റെന്തിനേക്കാളും വലുതാണെന്ന്  നിങ്ങള്‍ തെളിയിച്ചു

ലോക സിനിമാ പ്രേമികള്‍ക്കിടയില്‍ തിരുത്തപ്പെടനാകാത്ത ചരിത്രം സൃഷ്ടിക്കുന്ന അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്ക് എന്ന ചിത്രത്തിന്റെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്, ലോക സിനിമകളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ കളക്ഷനെന്ന ഖ്യാതി നിലനിര്‍ത്തുന്ന ജെയിംസ് കാമറൂണിന്‍റെ അത്ഭുത സിനിമകളാണ് അവതാറും, ടൈറ്റാനിക്കും ഇതില്‍ ടൈറ്റാനി ക്കിന്റെ കളക്ഷന്‍ റെക്കോര്‍ഡ് ആണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തകര്‍ത്തത് , തന്റെ സിനിമയുടെ കളക്ഷന്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തിരുത്തിയത്   കൈയ്യടികളോടെയാണ്   ജെയിംസ് കാമറൂണ്‍ പങ്കുവച്ചത്.

സിനിമാ ഇന്‍ഡസ്ട്രി ജീവസുറ്റതാണെന്ന് മാത്രമല്ല മറ്റെന്തിനേക്കാളും വലുതാണെന്ന്  നിങ്ങള്‍ തെളിയിച്ചു, അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ ചരിത്ര വിജയം   പങ്കുവച്ചു കൊണ്ട് ജെയിംസ് കാമറൂണ്‍ കുറിച്ചു,  നിങ്ങളുടെ മാസ്മരിക നേട്ടത്തെ സല്യൂട്ട് ചെയ്യുന്നുവെന്നും   അദ്ദേഹം ട്വിറ്ററില്‍   കുറിച്ചു.

ഏപ്രില്‍ അവസാനവാരം പ്രദര്‍ശനത്തിനെത്തിയ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്, എല്ലാ സൂപ്പര്‍ ഹീറോസും സ്ക്രീനില്‍ വിസ്മയം തീര്‍ക്കുമ്പോള്‍ ഹോളിവുഡിലെ ഏറ്റവും വലിയ വിജയമായി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ചരിത്ര രേഖയില്‍ കുറിക്കപ്പെട്ടെക്കാം. ഇന്ത്യന്‍ ബോക്സോഫീസിലും വലിയ ചലനം സൃഷ്ടിച്ചു മുന്നേറുകയാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം.

shortlink

Related Articles

Post Your Comments


Back to top button