CinemaKollywoodNEWS

എന്‍റെ ജീവിതം എക്കാലത്തേക്കും മാറ്റിമറിച്ച ദിവസം: തുറന്നു സംസാരിച്ച് ധനുഷ്

2002 മെയ് 10 നു പ്രദര്‍ശനത്തിനെത്തിയ 'തുള്ളുവതോ ഇളമൈ' എന്ന ചിത്രമാണ് ധനുഷ് എന്ന നടനെ സിനിമാ ലോകത്തിനു പരിചയപ്പെടുത്തിയത്

കോളിവുഡിലെ ധനുഷിന്റെ പ്രകടനം അഭിനയ മോഹികള്‍ക്കുള്ള അഭിനയ പാഠമായിരുന്നു,ആദ്യ വരവില്‍ല്‍ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച അഭിനയ പ്രതിഭ, തന്റെ സിനിമാ ജീവിതത്തിനു 17 വയസ്സുകള്‍ പിന്നിട്ടിരിക്കുന്നുവെന്ന സന്തോഷകരമായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവചിരിക്കുകയാണ് താരം.

2002 മെയ് 10 നു പ്രദര്‍ശനത്തിനെത്തിയ ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രമാണ് ധനുഷ് എന്ന നടനെ സിനിമാ ലോകത്തിനു പരിചയപ്പെടുത്തിയത്.

“ഒരു നടന് വേണ്ട  മികവു ഇല്ലാതിരിന്നിട്ടും എനിക്ക് ഹൃദയം തുറന്ന പ്രോത്സഹാനം നല്‍കിയത്   ഇന്നലെയെന്ന  പോലെ തോന്നുന്നു. നല്ലതും മോശപ്പെട്ട തുമായ അവസരങ്ങളില്‍ നിങ്ങള്‍ എനിക്കൊപ്പം നിന്നു. കുറവുകളൊന്നുമില്ലാത്ത ഒരാളല്ല ഞാന്‍ നിങ്ങള്‍ എന്നിലര്‍പ്പിക്കുന്ന വിശ്വാസം അത്  എനിക്ക് വലിയ തോതിലുള്ള ആത്മവിശ്വാസം നല്‍കുന്നു. നമ്മളില്‍ ഒരുപാടു പേര്‍ക്ക് സ്വപനം കാണാന്‍ കഴിയുന്ന ഒരു ലോകത്തെ സൃഷ്ടിക്കുക, 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ നിങ്ങള്‍ തയ്യാറാക്കിയ പോസ്റ്ററുകളും വീഡിയോകളുമൊക്കെ എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ധനുഷിന്റെ സിനിമാ ആരംഭത്തെക്കുറിച്ചുള്ള പരമാര്‍ഷത്തിന്   ആരാധകരില്‍   നിന്ന് വലിയ സ്വീകാര്യതയാണ്  ലഭിച്ചിരിക്കുന്നത്”.

Tags

Related Articles

Post Your Comments


Back to top button
Close
Close