GeneralLatest NewsTollywood

ചിത്രത്തിന്‍റെ അനൌണ്സ്മെന്റിന് വ്യത്യസ്ത വഴി; നഗ്ന ചിത്രം പങ്കുവച്ച് യുവതാരം !!

നീളന്‍ മുടിയിഴകള്‍ അഴിച്ചിട്ടു സ്നീക്കേഴ്സ് ധരിച്ചു നിലത്തിരിക്കുന്ന ചിത്രമാണ് ആദാ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

പുതിയ ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിക്കാന്‍ വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്തിരിക്കുകയാണ് തെലുങ്ക് താരം ആദാ ശര്‍മ്മ. ലിംഗമാറ്റ ശസ്ത്രക്രിയ വഴി സ്ത്രീയായി മാറിയ ആളിന്റെ കഥ പറയുന്ന ‘മാന്‍ ടു മാന്‍’ ആണ് ആദയുടെ പുതിയ ചിത്രം. ഈ ചിത്രത്തിനെ കുറിച്ച് അറിയിക്കാന്‍ തന്റെ നഗ്‌ന ചിത്രമാണ് ആദാ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

”ഞാനാണോ നിങ്ങളുടെ സങ്കല്‍പ്പത്തിലെ പുരുഷന്‍? മാന്‍ ടു മാന്‍ ആണ് എന്റെ അടുത്ത ഹിന്ദി ചിത്രം. ഒരു അഭിനേത്രിയായി തുടങ്ങുമ്പോള്‍ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല ഒരിക്കല്‍ ഞാനൊരു പുരുഷനായി അഭിനയിക്കുമെന്ന്. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രണയ കഥയുമായി ഞാന്‍ വരികയാണ്. ബാക്കി നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു,” – എന്ന് കുറിച്ചു കൊണ്ട് തന്റെ നഗ്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.

നീളന്‍ മുടിയിഴകള്‍ അഴിച്ചിട്ടു സ്നീക്കേഴ്സ് ധരിച്ചു നിലത്തിരിക്കുന്ന ചിത്രമാണ് ആദാ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. അബീര്‍ സെന്‍ഗുപ്തയാണ് ‘മാന്‍ ടു മാന്‍’ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

shortlink

Post Your Comments


Back to top button