GeneralLatest NewsMollywood

നടി കീര്‍ത്തി സുരേഷ് രാഷ്ട്രീയത്തിലേയ്ക്ക്? മേനക തുറന്നു പറയുന്നു

ലോക് സഭാ ഇലക്ഷന്റെ ഭാഗമായി സുരേഷ് കുമാര്‍ ഇത്തവണ പ്രചാരണത്തിനായി ഇറങ്ങിയിരുന്നു. ബിജെപിയുടെ പ്രചാരണത്തിനായി അദ്ദേഹം ദില്ലിയിലേക്ക് പോയിരുന്നു.

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സാധാരണമാണ്. നടന്‍ ഗണേഷ് കുമാര്‍, മുകേഷ് ഇന്നസെന്റ്, സുരേഷ് ഗോപി എന്ന് തുടങ്ങി നിരവധി താരങ്ങള്‍ രാഷ്ട്രീയ പ്രവേശനം നടത്തുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ഇപ്പോഴിതാ നടി മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളും അഭിനേത്രിയുമായ കീര്‍ത്തി രാഷ്ട്രീയത്തിലേയ്ക്ക് എത്തുന്നുവെന്ന് പ്രചാരണം

സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേനക. ലോക് സഭാ ഇലക്ഷന്റെ ഭാഗമായി സുരേഷ് കുമാര്‍ ഇത്തവണ പ്രചാരണത്തിനായി ഇറങ്ങിയിരുന്നു. ബിജെപിയുടെ പ്രചാരണത്തിനായി അദ്ദേഹം ദില്ലിയിലേക്ക് പോയിരുന്നു. ക്യാംപയിനിങ്ങ് കഴിഞ്ഞതിന് ശേഷം താരങ്ങളെല്ലാം പ്രധാനമന്ത്രിക്കൊപ്പം ചിത്രങ്ങളെടുത്തിരുന്നു. താനും ആ ഗ്രൂപ്പ് ഫോട്ടോയിലുണ്ടായിരുന്നു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയതിന് പിന്നാലെയായാണ് കീര്‍ത്തിയുടെ രാഷ്ട്രീയ പ്രവേശനം ശക്തമായത്.

താനും സുരേഷ് കുമാറും ചിത്രത്തിലുള്ളതിനാല്‍ മകളും രാഷ്ട്രീയത്തിലേക്കെത്തുന്നുവെന്ന് പ്രചരിച്ചു. കുടുംബപരമായി ബിജെപിയോട് താല്‍പര്യമാണെങ്കിലും കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യവും പ്രകടിപ്പിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ വാര്‍ത്തയില്‍ വാസ്തവമില്ലെന്നും മേനക വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button