CinemaGeneralMollywoodNEWS

ലൂസിഫര്‍ 2 : ആരാധകര്‍ക്ക് ആനന്ദം നല്‍കി മുരളി ഗോപി!

The wait... won’t be too ‘L’ong എന്ന ചുരുക്ക് എഴുത്ത് നല്‍കിയാണ്‌ മുരളി ഗോപി ലൂസിഫര്‍ 2 എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുന്നത്

പൃഥ്വിരാജിന്‍റെ കന്നി സംവിധാന സംരംഭമായ ലൂസിഫര്‍ ഇന്നും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം വൈകാതെ ഉണ്ടാകുമോ? എന്നുള്ള അന്വേഷണത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍, ആരാധകര്‍ക്ക് ആനന്ദം നല്‍കി കൊണ്ട് മുരളി ഗോപിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

The wait… won’t be too ‘L’ong എന്ന ചുരുക്ക് എഴുത്ത് നല്‍കിയാണ്‌ മുരളി ഗോപി ലൂസിഫര്‍ 2 എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുന്നത്, ഇതില്‍ L എന്ന് സൂചിപ്പിച്ചിരിക്കുന്ന അക്ഷരം ലൂസിഫര്‍ എന്നതിനെയാണ് എന്ന കണ്ടെത്താലാണ് ആരാധകരും പങ്കുവചിരിക്കുന്നത്.

ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ച ലൂസിഫര്‍ പുലിമുരുകന്റെ കളക്ഷനെ മറികടക്കുമോ എന്നുള്ളതാണ് ആരാധകരുടെ ഇനിയുള്ള ചോദ്യം. ചിത്രം അന്‍പത് ദിവസത്തോടടുക്കുമ്പോള്‍ മലയാള സിനിമയിലെ മഹാ വിജയം സ്വന്തമാക്കിയാണ് ചിത്രത്തിന്റെ കുതിപ്പ്. ലൂസിഫര്‍ ടുവില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനു പിന്നാലെയാണ് ലൂസിഫര്‍ 2 എന്ന ചിത്രത്തെ പരാമര്‍ശിക്കുന്ന രീതിയിലുള്ള കുറിപ്പ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം വലിയ രീതിയില്‍ ആഘോഷിക്കപ്പെടുമ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button