BollywoodGeneralLatest News

നടന്‍ അക്ഷയ്‌കുമാറിന്റെ കള്ളങ്ങള്‍ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

ചിരാഗ്‌ എന്ന ട്വിറ്റര്‍ ഉപയോക്താവ്‌ അക്ഷയ്‌കുമാറിന്റെ പഴയ ചിത്രങ്ങള്‍ ട്വീറ്റ്‌ ചെയ്‌ത്‌ താരം പറയുന്നത്‌ നുണയാണെന്ന്‌ തെളിയിച്ചിരിക്കുന്നത്‌.

തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താത്ത നടന്‍ അക്ഷയ് കുമാറിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. കനേഡിയന്‍ പൗരനായ അക്ഷയ്കുമാര്‍ മോദിയെ അഭിമുഖം നടത്തിയതിനു പിന്നാലെയാണ് താരത്തെ വിമര്‍ശനം കൊണ്ട് മൂടിയത്. താന്‍ ജീവിക്കുന്നത് ഇന്ത്യയില്‍ ആണെന്നും ഇവിടെയാണ് താന്‍ ടാക്സ് അടയ്ക്കുന്നതും എന്നെല്ലാം വിമര്‍ശകര്‍ക്ക് അക്ഷയ്കുമാര്‍ മറുപടി നല്‍കിയിരുന്നു. ഇത് കൂടാതെ ഏഴ്‌ വര്‍ഷത്തിനുള്ളില്‍ താന്‍ കാനഡ സന്ദര്‍ശിച്ചിട്ടില്ലെന്നും അക്ഷയ്‌കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ ഈ വാദം പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ചിരാഗ്‌ എന്ന ട്വിറ്റര്‍ ഉപയോക്താവ്‌ അക്ഷയ്‌കുമാറിന്റെ പഴയ ചിത്രങ്ങള്‍ ട്വീറ്റ്‌ ചെയ്‌ത്‌ താരം പറയുന്നത്‌ നുണയാണെന്ന്‌ തെളിയിച്ചിരിക്കുന്നത്‌. 2014ല്‍ മിക്ക സിംഗ്‌ എന്ന വ്യക്തി ട്വീറ്റ്‌ ചെയ്‌തതാണ്‌ ചിരാഗ്‌ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം.  രാജ്‌ കുന്ദ്ര, ശില്‍പ ഷെട്ടി എന്നിവര്‍ക്കൊപ്പം കാനഡയിലെ ടൊറന്റോയില്‍ നടന്ന പരിപാടിയില്‍ അക്ഷയ്‌കുമാര്‍ പങ്കെടുത്തുവെന്ന് ചിത്രങ്ങളിലൂടെ ,മനസിലാക്കാം. 2014 മാര്‍ച്ച്‌ 14നുള്ളതാണ്‌ ഈ ട്വീറ്റ്‌.

2014 മാര്‍ച്ച്‌ 10ന്‌ ടിന വര്‍മ്മാണി എന്ന പെണ്‍കുട്ടിയുടെ വിവാഹത്തില്‍ അക്ഷയ്‌കുമാര്‍ പങ്കെടുത്തെന്ന്‌ തെളിയിക്കുന്ന ചിത്രവും ചിരാഗ്‌ ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments


Back to top button