BollywoodGeneralLatest News

കാറിന്റെ ഡോര്‍ അടക്കാൻ കൂട്ടാക്കാതെ നടന്‍; അഹങ്കാരിയെന്നു വിമര്‍ശനം

സ്വന്തം കാറിന്റെ ഡോര്‍ അടക്കുകയെന്നത് സാമാന്യ മര്യാദയാണെന്നും നടന്‍ കാണിക്കുന്നത് അഹങ്കാരമാണെന്നും പലരും അഭിപ്രായപ്പെട്ടു.

സെലിബ്രിറ്റികളുടെ യാത്രകള്‍ക്ക് പിന്നാലെ പാപരാസികള്‍ എപ്പോഴുമുണ്ടാകാറുണ്ട്. ഇപ്പോള്‍ ബോളിവുഡിന്റെ ‘ക്യൂട്ട് ഹീറോ’ ഷാഹിദ് കപൂർ ആണ് പാപ്പരാസികളുടെ ഇര. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഷാഹിദിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

വിമാനത്താവളത്തിലെത്തിയ താരം, താൻ വന്ന കാറിന്റെ ഡോർ തുറന്നിട്ടും പുറത്തേക്കിറങ്ങാതെ കുറേ നേരം കാറിനുള്ളിൽ തന്നെയിരുന്ന് ബാഗ് പാക്ക് ചെയ്യുകയും ശേഷം പുറത്തിറങ്ങി, ഡോര്‍ അടക്കാൻ കൂട്ടാക്കാതെ തന്നെ ഷാഹിദ് വിമാനത്താവളത്തിനുള്ളിലേക്കു നടന്നു നീങ്ങുന്നതുമാണ് വീഡിയോ. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. സ്വന്തം കാറിന്റെ ഡോര്‍ അടക്കുകയെന്നത് സാമാന്യ മര്യാദയാണെന്നും നടന്‍ കാണിക്കുന്നത് അഹങ്കാരമാണെന്നും പലരും അഭിപ്രായപ്പെട്ടു.

ഷാഹിദിന്റെ പുത്തൻ ചിത്രം ‘കബീർ സിങ്ങി’നു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

 

View this post on Instagram

 

#shahidkapoor today at the airport

A post shared by Viral Bhayani (@viralbhayani) on

shortlink

Related Articles

Post Your Comments


Back to top button