GeneralLatest NewsMollywood

യുവ സംവിധായകന്‍ അരുണിന്റെ മരണത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി സുഹൃത്ത്

ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അരുണിനെ ഡിപ്രഷനിലാക്കുകയായിരുന്നുവെന്ന് സജിന്‍

ആദ്യ സിനിമ തിയറ്ററുകളില്‍ എത്തും മുന്‍പേ മരണത്തിനു കീഴടങ്ങിയിരിക്കുകയാണ് യുവ സംവിധായകന്‍ അരുണ്‍ വര്‍മ. വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്ന അരുണിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സിനിമയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ അരുണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് സുഹൃത്തും സിനിമ പ്രവര്‍ത്തകനുമായ സജിന്‍ കെ സുരേന്ദ്രന്‍.

ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി തഗ് ലൈഫ് എന്ന ചിത്രം ഒരുക്കിയിരിക്കുകയാണ് അരുണ്‍ വര്‍മ. ചിത്രം എടുക്കുന്നതിലുണ്ടായ തിടുക്കവും അതിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദവുമാണ് അരുണിന്റെ മരണത്തിന് കാരണമായത് എന്നാണ് സജിന്‍ പറയുന്നത്. അനൗണ്‍സ് ചെയ്ത ഉടനെ ഒഡീഷന്‍ നടത്തി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയായിരുന്നു. ഇതാണ് അരുണിന് പറ്റിയ തെറ്റ് എന്നാണ് സജിന്‍ പറയുന്നത്.

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അരുണ്‍ ടീസര്‍ പുറത്തിറക്കിയിരുന്നു. ഇതിന് വളരെ മോശം അഭിപ്രായമാണ് ലഭിച്ചത്. താന്‍ അടക്കം ടീസറിനെ വിമര്‍ശിച്ചിരുന്നു എന്നാണ് സജിന്റെ വാക്കുകള്‍. ഇതിന് ശേഷം ചിത്രത്തെക്കുറിച്ച്‌ കേട്ടിട്ടില്ല. ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അരുണിനെ ഡിപ്രഷനിലാക്കുകയായിരുന്നുവെന്ന് സജിന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button